കൊച്ചി: ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. സംസ്ഥാന–-കേന്ദ്ര സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും തദ്ദേശഭരണസ്ഥാപനങ്ങളിലും അടിയന്തര അവശ്യസർവീസുകൾ, കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നിവമാത്രമാകും പൂർണതോതിൽ പ്രവർത്തിക്കുക.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഇടപെടുന്ന ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും യാത്രാനിയന്ത്രണങ്ങൾ ബാധകമല്ല. അടിയന്തര -അവശ്യസേവനങ്ങൾക്കും വ്യവസായങ്ങൾക്കും കമ്പനികൾക്കും സന്നദ്ധസംഘടനകളുടെ പ്രവർത്തനത്തിനും അനുമതിയുണ്ട്. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനമേധാവികൾ നൽകിയ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ടെലികോം, ഇന്റർനെറ്റ് കമ്പനികളുടെ ജീവനക്കാർക്ക്‌ ഐഡി കാർഡ് ഉപയോഗിക്കാം. ഐടി, ഐടിഇഎസ് കമ്പനികൾ ജീവനക്കാർക്ക് വർക് ഫ്രം ഹോം നടപ്പാക്കണം. വാക്സിനേഷൻ ആവശ്യത്തിനും അടിയന്തരചികിത്സാ ആവശ്യമുള്ള രോഗികൾക്കും സഹായിക്കും രേഖകൾ കാണിച്ച് യാത്ര ചെയ്യാം. അവശ്യസാധനങ്ങൾ, പച്ചക്കറികൾ, പാൽ, ഇറച്ചി, മീൻ എന്നിവ വിൽക്കുന്ന കടകൾ നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശങ്ങളിൽ രാത്രി ഏഴുവരെയും അല്ലാത്ത പ്രദേശങ്ങളിൽ രാത്രി ഒമ്പതുവരെയും തുറക്കാം. ഹോംഡെലിവറി സംവിധാനം ഏർപ്പെടുത്തണം. റസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും പാഴ്‌സൽ സർവീസ് മാത്രം അനുവദിക്കും.

കടകൾ 7.30ന് അടയ്ക്കണം: കലക്ടര്‍
അവശ്യ സർവീസ് ഒഴികെയുള്ള എല്ലാ കടകളും രാത്രി 7.30ന് അടയ്ക്കാൻ കലക്ടർ എസ് സുഹാസ് നിർദേശം നൽകി. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ വിതരണം അനുവദിക്കും. ഹോട്ടലുകൾക്ക് രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. അമ്യൂസ്‌മെന്റ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ജിമ്മുകൾ എന്നിവ നിരോധിച്ചു.

4500 കടന്ന്‌…
ജില്ലയിൽ വെള്ളിയാഴ്‌ച കോവിഡ് ബാധിതരുടെ എണ്ണം 4500 കടന്നു. വെള്ളിയാഴ്ച 4548 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വരാപ്പുഴ, തൃപ്പൂണിത്തുറ, തൃക്കാക്കര, കടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നൂറിലധികം കോവിഡ് ബാധിതരുണ്ട്. രോഗബാധിതരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും 40 അതിഥിത്തൊഴിലാളികളും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടുപേർക്കാണ് കോവിഡ്. 4477 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 66 പേരുടെ ഉറവിടം വ്യക്തമല്ല. 572 പേർ കോവിഡ് മുക്തരായി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29,708 ആണ്. നാല് ദിവസത്തിനിടെ 16,136 പേരാണ് കോവിഡ് ബാധിതർ.

വരാപ്പുഴ (145), തൃക്കാക്കര (141), തൃപ്പൂണിത്തുറ (139), കടുങ്ങല്ലൂർ (108), എളങ്കുന്നപ്പുഴ (86), കുമ്പളങ്ങി (81), കളമശേരി (78), ഇടപ്പള്ളി (70), പള്ളുരുത്തി, വൈറ്റില (69 വീതം), എടത്തല, കടമക്കുടി (68 വീതം), ആലങ്ങാട്, ഏലൂർ, ഫോർട്ടുകൊച്ചി (65 വീതം), കടവന്ത്ര (64), കോട്ടുവള്ളി (63), പായിപ്ര, പെരുമ്പാവൂർ (60 വീതം), കിഴക്കമ്പലം (59), ഞാറക്കൽ, മുളന്തുരുത്തി, വാഴക്കുളം (55 വീതം), ചേരാനല്ലൂർ, പിറവം (54 വീതം), കലൂർ, ചെല്ലാനം, ശ്രീമൂലനഗരം (53 വീതം), എറണാകുളം സൗത്ത് (51), പള്ളിപ്പുറം (49), കുമ്പളം, വെങ്ങോല (48 വീതം), വേങ്ങൂർ (47), മരട് (46), എളമക്കര, കോതമംഗലം, വടക്കേക്കര (45 വീതം), രായമംഗലം, വടവുകോട് (44 വീതം), വാളകം (42), ഇലഞ്ഞി (41), എറണാകുളം നോർത്ത് (40), കുന്നത്തുനാട് (39), തമ്മനം, തിരുമാറാടി (38 വീതം), ഉദയംപേരൂർ, എടവനക്കാട്, കുന്നുകര, പാലാരിവട്ടം, വടുതല (37 വീതം), കൂവപ്പടി, ചൂർണിക്കര, നോർത്ത്‌ പറവൂർ, മൂവാറ്റുപുഴ (36 വീതം), കരുമാല്ലൂർ (35), ചിറ്റാറ്റുകര, ചോറ്റാനിക്കര, മൂക്കന്നൂർ (34 വീതം), തേവര, വെണ്ണല (33 വീതം), നെല്ലിക്കുഴി, മണീട് (32 വീതം), മുടക്കുഴ (31), കീഴ്മാട്, മട്ടാഞ്ചേരി (30 വീതം), അങ്കമാലി, ചെങ്ങമനാട്, പുത്തൻവേലിക്കര (29 വീതം), ആലുവ (27), കാഞ്ഞൂർ (26), ആമ്പല്ലൂർ, കവളങ്ങാട്, നെടുമ്പാശേരി, പനമ്പിള്ളിനഗർ (25 വീതം), അശമന്നൂർ, ചേന്ദമംഗലം (24 വീതം), കീരംപാറ (23), ആരക്കുഴ, ഒക്കൽ, നായരമ്പലം, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, മുളവുകാട് (22 വീതം), കൂത്താട്ടുകുളം, തുറവൂർ, പിണ്ടിമന (21 വീതം), പാറക്കടവ് (20), ആവോലി, എളംകുളം, കറുകുറ്റി, പൈങ്ങോട്ടൂർ (19 വീതം), മഴുവന്നൂർ, വാരപ്പെട്ടി (18 വീതം), തോപ്പുംപടി, പാലക്കുഴ (17 വീതം), കുഴിപ്പിള്ളി, തിരുവാണിയൂർ, പോണേക്കര (15 വീതം), എടയ്‌ക്കാട്ടുവയൽ, കാലടി (14 വീതം), ആയവന, പച്ചാളം, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര (13 വീതം), കുട്ടമ്പുഴ (12), കോട്ടപ്പടി (11) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ. വീടുകളിൽ 7357 പേർകൂടി നിരീക്ഷണത്തിലായി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 62,228 ആണ്.

കണ്ടെയ്‌ൻമെന്റ്‌ സോണിൽ 5 പഞ്ചായത്തുകൂടി
ആലങ്ങാട്‌, കുന്നത്തുനാട്‌, കീഴ്‌മാട്,‌ കടുങ്ങല്ലൂർ, വടക്കേക്കര പഞ്ചായത്തുകളെ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു. മുഴുവൻ വാർഡിലും കോവിഡ്‌ ബാധിതരുടെ എണ്ണം കൂടിയതോടെയാണ്‌ പഞ്ചായത്തുപ്രദേശമാകെ കണ്ടെയ്‌‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here