രാജേഷ് തില്ലങ്കേരി

രണ്ടാം പിണറായി  സർക്കാരിൽ ആദ്യ ക്യാബിനറ്റിലുള്ള മുഖങ്ങൾ ആരും ഉണ്ടാവില്ലെന്ന് സൂചന. ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെപോലും മാറ്റി നിർത്തിയുള്ള പുതിയ പരീക്ഷണമാണ് സി പി എം ആലോചിക്കുന്നത്.

പുതുമുഖങ്ങൾ മാത്രമുള്ള ഒരു മന്ത്രിസഭയാണ് മുഖ്യമന്ത്രി ആലോചിച്ചുക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതികൂടി കിട്ടിയാൽ ഇന്ന് തന്നെ തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
 ആരും മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന  സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇന്നുതന്നെ കേന്ദ്രകമ്മിറ്റിയെ അറിയിക്കും.

 കോവിഡ് കാലത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ മന്ത്രിയെന്ന നിലയിൽ കെ കെ ശൈലജയ്ക്ക് മാത്രം ഇളവുകൊടുക്കേണ്ടതുണ്ടോ എന്ന ചർച്ചയാണ് നടക്കുന്നത്. കെ കെ ശൈലജയെ മാറ്റി നിർത്തിയാൽ അത് വലിയ അവമതിപ്പുണ്ടാവുമോ എന്നാണ് നേതൃത്വം ഭയക്കുന്നത്.

മുഴുവൻ മന്ത്രിമാരെയും പുതുമുഖങ്ങളായി അവതരിപ്പിക്കാനുള്ള തീരുമാനം സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുകയാണ്.
കടകംപള്ളി സുരേന്ദ്രൻ, ടി പി രാമകൃഷ്ണൻ, എ സി മൊയ്തീൻ, എം എം മണി എന്നിവരെയാണ് മാറ്റി നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
യുവമുഖങ്ങളും പുതുമുഖങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ മന്ത്രിസഭയിലേക്ക് കടന്നുവരിക. കോഴിക്കോട് നിന്നും ടി പി രാമകൃഷ്ണൻ ഒഴിവാകുന്ന സാഹചര്യത്തിൽ കാനത്തിൽ ജമീലയെയും തോട്ടത്തിൽ രവീന്ദ്രനെയുമാണ് പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു കാനത്തിൽ ജമീല. ഒരു മുസ്ലിം വനിതയെ മന്ത്രിയാക്കിയാൽ അത് വലിയ ഗുണം ചെയ്യുമെന്നും സി പി എം കരുതുന്നുണ്ട്.
ഇ പി ജയരാജൻ മാറിയ സാഹചര്യത്തിൽ കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ മന്ത്രിസഭയിൽ എത്തും. കെ രാധാകൃഷ്ണനും മന്ത്രി സഭയിൽ എത്തും.
ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിൽ കെ ടി ജലീൽ മന്ത്രിയാവാനുള്ള സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. തൃത്താലയിൽ നിന്നും മത്സരിച്ച് ജയിച്ച എം ബി രാജേഷിനെയും പരിഗണിക്കുന്നുണ്ട്. രണ്ട് തവണ പാലക്കാടുനിന്നും എം പിയായിരുന്ന ആളെന്ന നിലയിലാണ് രാജേഷിനെ പരിഗണിക്കുന്നത്.
അരുവിക്കരയിൽ നിന്നും അട്ടിമറി വിജയം നേടിയ സ്റ്റീഫനെയടക്കം മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് വിവരം.
പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരാണ് പരിഗണിക്കപ്പെടുന്ന പ്രമുഖർ.
വീണാ ജോർജ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്നും പരിഗണിക്കപ്പെട്ടേക്കാം. മന്ത്രി സ്ഥാനത്തേക്കല്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്കുപോലും വീണ പരിഗണിക്കപ്പെട്ടേക്കാം.
കുന്നമംഗലത്തുനിന്നും വിജയിച്ച പിടി റഹിമിനെയും  പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.  എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ സി പി ഐയിലും എല്ലാം പുതുമുഖങ്ങളായിരിക്കും മന്ത്രി സഭയിൽ എത്തുക. എല്ലാ ഘടകകക്ഷികൾക്കും മന്ത്രി സഭയിൽ ഇടമുണ്ടാവില്ല. ഒറ്റ സീറ്റുമാത്രം നേടിയ ആർക്കും പരിഗണന നൽകേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ തീരുമാനം.  
സി പി എമ്മിൽ നിന്നുമാത്രമായി 67 എം എൽ എമാരുമുണ്ട്. സി പി ഐക്ക് 17 എം എൽ എ മാരുമുണ്ട്.
കോൺഗ്രസ് എസിലെ
രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രി സ്ഥാനമുണ്ടാവില്ല.

എൻ സി പിക്ക് മന്ത്രി സ്ഥാനമുണ്ടാവും. കേരളാ കോൺഗ്രസ് ബിയിൽ നിന്നും കെ ബി ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നോക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു.
ജനതാദൾ ഗ്രൂപ്പിൽ ജെ ഡി എസിന് മാത്രമായിരിക്കും പരിഗണന. മാത്യു ടി തോമസ് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here