സ്വന്തം ലേഖകൻ

പത്തനംതിട്ട  :  മാർത്താമ്മാ  സഭാ വലിയമെത്രാപ്പോലീത്ത പത്ഭൂഷൺ ഡോ. ഫീലിപ്പാസ് മാർത്തോമ്മാ ക്രിസോസ്റ്റം മാർ വലിയ മെത്രാപ്പൊലീത്ത  കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ഇന്ത്യൻ സമയം ഇന്ന് 1.25 (ന്യൂയോർക്ക്  സമയം 3.45)നായിരുന്നു അന്ത്യം. ഭൗതിക  ശരീരം അല്പ സമയത്തിനുള്ളിൽ തിരുവല്ല അലക്‌സാണ്ടർ മാർത്തോമാ സ്മാരക ഹാളിലേക്ക് മാറ്റും. ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിലായിരുന്ന തിരുമേനി ഇന്നലെ ആശുപത്രി വിട്ടിരുന്നു.


ലോകത്തിലെ ഏറ്റവും പ്രായംകൂടി മെത്രാപ്പോലീത്തയും  ഇന്ത്യൻ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന അത്മീയാചാര്യനായിരുന്നു ഡോ. ക്രിസോസ്റ്റം വലിയ മെത്രാപോലിത്ത.

കുമ്പനാട് കെ ഇ ഉമ്മൻകശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ചു തിരുമേനിയുടെ ആദ്യ നാമം ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. ആലുവ യു സി കോളജ്, ബാംഗ്‌ളൂർ യൂനിയൻ തിയോളജിക്കൽ കോളജ് എന്നിവിടങ്ങളാലായിരുന്നു പഠനം.
1953  മെയ് 23  സഭയിൽ എപ്പിക്കോസ്പയായായി.തുടർന്ന് ഇംഗ്ലണ്ടിൽ കാന്റബറി സെന്റ് അഗസ്റ്റിൻ കോളജിൽ ഉപരിപഠനം.
ക്രൈസ്തവ സഭാകൗൺസിൽ  ദേശീയ അധ്യക്ഷൻ പദവികൾ വഹിച്ചിട്ടുണ്ട്. ലാക സഭാ കൗൺസിലിന്റെ  ഇവാൻസ്റ്റൺ ജനറഖൽ അസംബ്ലിയിലും പങ്കെടത്തു.


1999 മുതൽ 2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു. കേരളത്തിന്റെ സാമൂഹ്യ -ആത്മീയ രംഗങ്ങളിൽ എന്നും നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ക്രിസോസ്റ്റം തിരുമേനി.തന്റെ അജപാലന ദദൗത്യത്തിൽ അമേരിക്കൻ മലയാളികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. എല്ലാവർക്കും എപ്പോഴും പ്രിയപ്പെട്ടവനായിരുന്നു ഡോ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി. 
 
പ്രഭാഷണത്തെ  പ്രസാദകമാർന്ന സർഗ്ഗാത്മക മാർഗമായി ആവിഷ്‌ക്കരിച്ചിരുന്ന അദ്ദേഹം പ്രസംഗങ്ങളിൽ ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്‌ഫോടനങ്ങൾ സൃഷ്ടിച്ചു. ഏറെ സ്നേഹവാത്സല്യത്തോടെ എല്ലാവരോടും സമഭാവനയോടെ കാണുന്ന വലിയ തിരുമേനിയുടെ സാന്നിധ്യം മാർത്തോമ്മാ സഭയെ സംബന്ധിച്ച് ഏറെ ആത്മീയ ഉണർവ് നൽകുന്നതായിരുന്നു. പാവങ്ങളോടും ആലംബഹീനരോടും എന്നും കരുണയോടെ പെരുമാറിയിരുന്ന മാർ ക്രിസോസ്റ്റം തിരുമേനിയുടെ നർമ്മത്തിൽ ചാലിച്ചുള്ള പ്രസംഗം ലോകം മുഴുവനുമുള്ള മലയാളികൾ ഏറെ കൗതുകത്തോടെയാണ് കേട്ടിരുന്നത്.
 

ദിവസവും നിരവധി വേദികളിൽ പ്രാസംഗികന്റെ റോളിൽ തിളങ്ങി. ഉദ്ഘാടകനായും തിളങ്ങി. യാത്രയും ഏറെ ആസ്വദിച്ചിരുന്നു തിരുമേനി.
ചിരിയുടെ ലോകത്തുനിന്നും തിരുമേനി യാത്രയാകുമ്പോൾ ഒരു കാലം കൂടി മായുകയായി.തിരുമേനിയുടെ നൂറാം ജന്മദിനം 2017 ൽ ഏപ്രിൽ 27 ന് വലിയ ആഘോഷമായി ആചരിച്ചിരുന്നു. രാജ്യത്തിനു നൽകിയ സമഗ്രമായ സംഭാവനകൾ മാനിച്ച് 2018 ൽ ഭാരത സർക്കാർ പത്മഭൂഷൻ നല്കി ആദരിച്ചു.

കഥ പറയും കാലം (ആത്മകഥ)
കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം
ആകാശമേ കേൾക്ക ഭൂമിയേ ചെവി തരിക
വെള്ളിത്താലം (ലേഖന സമാഹാരം സമാഹാരമാണ്)
ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ
തിരുഫലിതങ്ങൾ
ദൈവം ഫലിതം സംസാരിക്കുന്നു എന്നിവയാണ്  പ്രധാന കൃതികൾ

LEAVE A REPLY

Please enter your comment!
Please enter your name here