തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. നിയന്ത്രണങ്ങള്‍ കൂടുതല്‍ ക ര്‍ശനമാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രാദേശിക തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ ലഭ്യതയില്‍ നിലവില്‍ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രിളകില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കും. അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പഢനം കഴിഞ്ഞവര്‍ക്ക് താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്ക് നിര്‍ത്തും. ബാങ്കുകളുടെ റിക്കവറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടും. സപ്ലൈകോ, കര്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്ക് പുറമെ ഏന്‍ജിഒകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അസോസിയേഷനുകള്‍ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരിട്ടോ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ സഹായം വിതരണം ചെയ്യാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here