സ്വന്തം ലേഖകൻ

കൊച്ചി:  കോവിഡ് രോഗികളുടെ എണ്ണത്തിൽ  വൻവർധനയുണ്ടാവുന്ന സാഹചര്യത്തിൽ കേരളം ഒൻപതു ദിവസത്തേക്ക് അടച്ചിടും.
വിദഗ്ധ സമിതിയുടെ ശുപാർശയോടെയാണ് കേരളം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. സെമി ലോക് ഡൗൺ പ്രയോഗികമല്ലെന്ന നിലപാടിൽ എത്തിയതോടെയാണ് സമ്പൂർണ അടച്ചിടലിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിൽ മരണ സംഖ്യയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രികൾ നിറഞ്ഞു കവിയാൻ തുടങ്ങിയതും, കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതും കേരളത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.
ആഴ്ചയിൽ രണ്ടു ദിവസം അടച്ചിടാൻ തീരുമാനിച്ചെങ്കിലും ആൾക്കൂട്ടം ഒഴിവാക്കാൻ പറ്റിയിരുന്നില്ല. നഗരങ്ങളിലേക്ക് ആളുകൾ എത്തുന്നത് തടയാൻ കഴിയുന്നില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിരീക്ഷണം.
സംസ്ഥാന വീണ്ടും ലോക് ഡൗണിലേക്ക് പോവുന്നതോടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയം മാത്രമേ പ്രവർത്തിക്കൂ. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അവശ്യസർവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ.
എട്ടാം തീയതിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ തിരക്ക് വർധിക്കാനുള്ള സാഹചര്യം നിയന്ത്രിക്കാൻ പൊലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
ഹോട്ടലുകളുടെ പ്രവർത്തനത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here