സ്വന്തം ലേഖകൻ

തൃശ്ശൂർ : തിരക്കഥാകൃത്തും, സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു . കോവിഡ് ബാധിച്ച് ഏറെ ദിവസങ്ങളായി ചികിൽസയിലായിരുന്നു.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. പരിണാമം എന്ന ചിത്രത്തിന് അന്തർദശീയ അവാർഡും ലഭിച്ചിരുന്നു.
കേരളത്തിലെ ആനകളെ കുറിച്ച് കൈരളി ടിവിയിൽ ശ്രീകുമാർ അരൂക്കുറ്റി അവതരിപ്പിച്ചിരുന്ന ഇ-ഫോർ എലഫെന്റ് എന്ന പ്രോഗ്രാമിന്റെ അവതാരകനായും മാടമ്പ് ഏറെ പ്രസിദ്ധനായി.
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാർഡിനും അർഹനായി.
നിരവധി സിനികളിൽ വേഷമിട്ടു.  അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്ര:,  തോന്ന്യാസം എന്നിവയാണ് നോവലുകൾ.
ഗൗരീശങ്കരം, മകൾക്ക്, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ.

മാടമ്പ് ശങ്കരൻ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞുക്കുട്ടൻ 1941 ൽ തൃശ്ശൂർ കിരാലൂരിലാണ് ജനിച്ചത്. തൃശ്ശൂർ ആകാശവാണിയിലെ ഔദ്യോഗിക ജീവിതത്തിനിടയിലാണ് എഴുത്തിന്റെ ലോകത്തേക്ക് തിരിയുന്നത്. സംസ്‌കൃതവും ആയുർവേദവും അഭ്യസിച്ചതിനു ശേഷം സംസ്‌കൃത അധ്യാപകൻ എന്ന നിലയിലും പ്രവർത്തിച്ചിരുന്നു.
പരേതയായ സാവിത്രി അന്തർജനമാണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവർ മക്കളാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here