സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു.  സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ചർച്ചകളിലെ പുരോഗതി വിലയിരുത്തി. മന്ത്രി സഭാ രൂപീകരണം സംബന്ധിച്ചുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തീകരിച്ചതായാണ് ലഭ്യമാവുന്ന റിപ്പോർട്ടുകൾ.  

 ഘടകക്ഷികളുടെ മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളാണ് പൂർത്തിയാക്കിയത്.  രണ്ട് ഏകാംഗ കക്ഷികൾക്ക് രണ്ടരക്കൊല്ലം വീതം മന്ത്രിസ്ഥാനം നൽകാനാണ് സാധ്യത. മറ്റൊരു ഏകാംഗ കക്ഷിക്ക് ഫുൾ ടേം മന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്യും. ഏകാംഗ പ്രതിനിധിയായ കേരളാ കോൺഗ്രസ് ബിക്കാണ് ഒരു മന്ത്രി സ്ഥാനം.  കെ ബി ഗണേഷ് കുമാർ മന്ത്രിയാവും. സിപിഐയ്ക്ക് നാല് മന്ത്രി സ്ഥാനം തുടർന്നും ഉണ്ടാവും.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉയകക്ഷി ചർച്ചകൾ മുന്നണിയിൽ പൂർത്തിയായതോടെ എൽ ജെ ഡിയുടെയും കോൺഗ്രസ് എസിന്റെയും പ്രതിനിധികൾ രണ്ടാം പിണറായി സർക്കാരിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി.
സി പി ഐക്ക്  നാല് മന്ത്രിമാർ എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല, എകെജി സെൻററിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ എന്നിവരാണ്  പങ്കെടുത്തത്. മുന്നണിയിലെ രണ്ടാമത്തെ വലിയകക്ഷിയായ സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം തന്നെ ലഭിക്കും. ഇതോടെ രണ്ട് മന്ത്രിമാരെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം നടക്കില്ലെന്ന് ഉറപ്പായി.   ഇതിന് പുറമെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐയ്ക്ക് തന്നെയാകും.


കേരളാ കോൺഗ്രസിന് രണ്ട് സ്ഥാനമില്ലെങ്കിൽ പ്രധാന വകുപ്പ്?


അഞ്ച് എംഎൽഎമാരുള്ള കേരളാ കോൺഗ്രസ് എം രണ്ട് മന്ത്രിസ്ഥാനത്തിനായിരുന്നു അവകാശവാദം ഉന്നയിച്ചത്. എന്നാൽ നിലവിൽ ഒരു മന്ത്രിസ്ഥാനം മാത്രം കൊടുക്കാനാണ് ധാരണയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് പുറമെ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നൽകിയേക്കും,. രണ്ട് മന്ത്രിസ്ഥാനം ഇല്ലെങ്കിൽ സുപ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ട് വച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സിപിഎമ്മിൻറെ കൈയ്യിലുള്ള പ്രധാന വകുപ്പുകളിൽ ഒന്നാകും വിട്ട് നൽകുക. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾക്ക് ശേഷമാകും വകുപ്പുകൾ സംബന്ധിച്ച് വിശദമായ ചർച്ചകളിലേക്ക് കടക്കുക.


സിപിഎം 12, ജെഡിഎസിനും എൻസിപിയ്ക്കും ഓരോ മന്ത്രിമാർ


പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 21 അംഗങ്ങളാകും പുതിയ മന്ത്രിസഭയിൽ ഉണ്ടാവുക. പുതിയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകുന്നതിൻറെ ഭാഗമായി സിപിഎം മന്ത്രിമാരുടെ എണ്ണം കുറക്കുകയാണെങ്കിൽ പ്രധാന കക്ഷിയുടെ മന്ത്രിമാർ 12 ആയി മാറും. സ്പീക്കറും സിപിഎമ്മിൽ നിന്ന് തന്നെയാകും. രണ്ട് വീതം എംഎൽഎമാരുള്ള എൻസിപി, ജനതാദൾ എസ് എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും ഉറപ്പാണ്. ജനതാദളിലും എൻസിപിയിലും മന്ത്രിയാരാകണമെന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

രണ്ട് ഏകാംഗ പാർട്ടികൾക്ക് പ്രാതിനിധ്യം ഉണ്ടായേക്കില്ല

ദൾ പാർട്ടികളെ രണ്ടായി കണ്ട് മന്ത്രിസ്ഥാനം നൽകാനാകില്ലെന്ന നിലപാട് സിപിഎം സ്വീകരിച്ചതോടെ എൽജെഡിയ്ക്ക് ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടായേക്കില്ലെന്നാണ്  റിപ്പോർട്ട് പുറത്തുവരുന്നത്.  മൂന്നിടത്ത് മത്സരിച്ച ലോക്താന്ത്രിക് ജനതാദളിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കൂത്തുപറമ്പിൽ മുൻ മന്ത്രി കെപി മോഹനനാണ് തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി. ഇതിന് പുറമെ കോൺഗ്രസ് എസ് പ്രതിനിധിയും മുൻ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

ആൻറണി രാജുവിനും ഐഎൻഎല്ലും മന്ത്രി സ്ഥാനം പങ്കിട്ടേക്കും.

ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതിനിധി ആൻറണി രാജുവിനും ഐഎൻഎല്ലിനും രണ്ടരക്കൊല്ലം വീതം മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ആൻറണി രാജുവിന് ഫുൾ ടേം നൽകാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും, ഐഎൻഎല്ലുമായി ചേർന്ന് രണ്ടരക്കൊല്ലം എന്നതിലേക്ക് മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോർട്ട്. കോഴിക്കോട് സൗത്തിൽ നിന്നുള്ള അഹമ്മദ് ദേവർകോവിലാണ് ഐഎൻഎൽ അംഗം.

ഗണേഷ് കുമാർ മന്ത്രിസ്ഥാനം ഉറപ്പിച്ചോ?

കേരളാ കോൺഗ്രസ് ബി പ്രതിനിധിയും പത്തനാപുരം അംഗവുമായ കെബി ഗണേഷ് കുമർ മന്ത്രിസ്ഥാനം ഉറപ്പാണെന്ന നിലയിലാണ് കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.  ഏകാംഗ കക്ഷിയാണെങ്കിലും ഫുൾ ടേം മന്ത്രിസ്ഥാനമാകും ഗണേഷ് കുമാറിന് ലഭിക്കുക. കഴിഞ്ഞതവണയും ഇടതു എംഎൽഎയായി സഭയിലുണ്ടായ വ്യക്തിയാണ് ഗണേഷ്. മുൻ മന്ത്രി കൂടിയാണ് ഗണേഷ് കുമാർ

ജോസിന്റെ ആവശ്യത്തോട് ‘നോ’ പറഞ്ഞ് സിപിഎം; ഫോർമുലയിൽ ആശയക്കുഴപ്പം, വരുമോ കോട്ടയത്ത് നിന്നും ഒരു മന്ത്രി

മന്ത്രിസഭയിലേക്ക് ഗണേഷ്? സിപിഐ അയഞ്ഞപ്പോൾ നേട്ടം ജോസ് പക്ഷത്തിന്, സാധ്യതകൾ ഇങ്ങനെ

കേരളത്തിൽ ലോക് ഡൗൺ 10 ദിവസം കൂടി നീട്ടിയേക്കും; രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ മേയ് മുഴുവൻ വീട്ടിൽ തന്നെ

മന്ത്രിസഭ ഒരുങ്ങുന്നു; ജനതാദൾ മന്ത്രിയെ ദേവ ഗൗഡ തീരുമാനിക്കും, ജനതാദളുകളുടെ ലയനം ഉണ്ടായേക്കില്ല;
തർക്കം രൂക്ഷമായ എൻ സി പിയോട് മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള  തീരുമാനം 18ന് അറിയിക്കണമെന്ന് സി പി എം ആവശ്യപ്പെട്ടിരിക്കയാണ്. തർക്കം രൂക്ഷമായാൽ എൻ സി പിയ്ക്ക് മന്ത്രി സ്ഥാനം തൽക്കാലം നൽകില്ല.
മൊത്തം 21 മന്ത്രിമാരാണ് ഉണ്ടാവുക. സി പി എം 12, സി പി ഐ നാല്, കേരളാ കോൺഗ്രസ് എം ഒന്ന്, കേരളാ കോൺഗ്രസ് ബി ഒന്ന്, ജെ ഡി എസ് ഒന്ന്, എൻ സി പി ഒന്ന്, ജനാധിപത്യ കേരളാ കോൺഗ്രസ് ഒന്ന് രീതിയിലാണ് ചർച്ചകളിൽ തീരുമാനം.
ഈമാസം 20ന്  രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.. പതിനെട്ടോടെ തന്നെ മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here