കോട്ടയം: പി.സി. ജോർജിനെതിരെ സോഷ്യൽ മീഡിയയുലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടയ്ക്കൽ സ്വദേശി അറഫ നഗർ അമീൻ യൂസഫ് ആണ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.ഈരാറ്റുപേട്ട പരിസരത്ത് ജോർജിനെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും എന്നായിരുന്നു ആദ്യ വീഡിയോയിൽ യുവാവ് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ജോർജ് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

താൻ ജിഹാദിയോ എസ്.ഡി.പി.ഐയോ അല്ലെന്നും ഓർമവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും വീശദീകരിച്ചു കൊണ്ടായിരുന്നു രണ്ടാമത്തെ വീഡിയോ. ഈ വീഡിയോയിൽ ജോർജിനോട് മാപ്പ് പറയണമെങ്കിൽ തന്റെ ശ്വാസം നിലയ്ക്കണമെന്നും യുവാവ് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ, അവർ തന്നെ എന്തു ചെയ്താലും നേരിടാൻ തയ്യാറാണെന്നും, ജനിച്ചുവളർന്ന ഈരാറ്റുപേട്ടയിൽ ഇറങ്ങാൻ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും ജോർജ് പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here