ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ ഭക്തര്‍ക്ക് രപവേശനം അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ട് മാസമായി ഗുരുവായൂരില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ഒരേ സമയം 15 പേരെ വീതം കടത്തിവിട്ട് ദിവസം 600 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന 300 പേര്‍ക്കും 150 ദേവസ്വം ജീവനക്കാര്‍ക്കും നാട്ടുകാരായ 150 ഓളം ഭക്തര്‍ക്കുമാണ് ദര്‍ശനത്തിനായി അവസരം ലഭിക്കുന്നത്. എന്നാല്‍ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല.

അതേസമയം ദിവസം 80 വിവാഹങ്ങള്‍ വരെ നടത്താനാണ് തീരുമാനം. ഒരു വിവാഹ സംഘത്തില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം. ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ചോറൂണ് ഒഴികെയുള്ള എല്ലാ വഴിപാടുകളും നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here