കാസർക്കോട് : ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സം  സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
 
ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി  പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും.  
 
സർക്കാർ നയം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് ഗൗരവമായി കാണും മന്ത്രി പറഞ്ഞു.
 
ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ പൊതുമരാമത്ത് വകുപ്പിനോട് നേരിട്ട് പറയാന്‍ പിഡബ്ല്യുഡി ഫോര്‍ യു ആപ്പ് പ്രവര്‍ത്തനം വിപുലപ്പെടുത്തും.  ഡിജിറ്റലൈസ് ചെയ്യാനുള്ള റോഡുകള്‍ കൂടി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തി മൂന്നു മാസത്തിനകം ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കും. 
 

LEAVE A REPLY

Please enter your comment!
Please enter your name here