തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവര്‍ ബാങ്കുകളില്‍നിന്നെടുത്ത ലോണുകളിന്‍മേലുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ബാധിച്ചു മരിച്ചവര്‍ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കി.

ഉറ്റവര്‍ മരിക്കുമ്പോള്‍ മൃതശരീരം ബന്ധുക്കള്‍ക്ക് അടുത്തു കാണാന്‍ സാധിക്കാത്തതു പ്രശ്‌നമാണ്. പരിമിത മതാചാരം നടത്താനും ബന്ധുക്കള്‍ക്കു കാണാനും സര്‍ക്കാര്‍ അവസരം ഒരുക്കും. ഒരു മണിക്കൂര്‍ സമയം മൃതദേഹം വീട്ടില്‍ വയ്ക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here