തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ കടുക്കും. 18 ശതമാനത്തിനു മുകളിൽ ടിപിആറുള്ള മേഖലകളിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. വൻതോതിൽ പരിശോധനകൾ നടത്തിയിട്ടും പലയിടത്തും ടിപിആർ കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

നേരത്തെ 24നു മുകളിൽ ടിപിആർ ഉള്ള മേഖലകളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നത്. ഇന്നു മുതൽ 12നും 18നും ഇടയിൽ ടിപിആറുള്ള മേഖലകളിൽ ലോക്ക് ഡൗണായിരിക്കും. ആറിനും പന്ത്രണ്ടിനും ഇടയിൽ ടിപിആറുള്ള മേഖലകളിൽ സെമി ലോക്ക് ഡൗൺ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആറിൽ താഴെ ടിപിആർ ഉള്ള മേഖലകളിൽ മാത്രമായിരിക്കും കൂടുതൽ ഇളവുകൾ അനുവദിക്കുക.

സംസ്ഥാനത്ത് ടിപിആർ കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച കടി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെങ്കിലും ഓരോ മേഖലകളിലും നൽകുന്ന ഇളവുകൾ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.

അതേസമയം, കൊവിഡ് 19 ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശിക ലോക്ക് ഡൗൺ മാത്രം മതിയെന്നും ഇക്കാര്യം ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here