സ്വന്തം ലേഖകൻ

കൊച്ചി : ലോകയാത്രികനും സഞ്ചാരം എന്ന പ്രോഗ്രാമിലൂടെ ലോകമലയാളികൾക്ക് സുപരിചിതനുമായ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നും ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റ് ലഭിച്ച ഏക വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര.


രണ്ട് പതിറ്റാണ്ടുകാലമായി 130 രാജ്യങ്ങൾ സന്ദർശിച്ച സന്തോഷ് ജോർജ് കുളങ്ങര സഫാരി എന്ന ചാനലിന്റെ ഉടമകൂടിയാണ്. ഏകനായി സഞ്ചാരം നടത്തി, ലോകത്തെ അപൂർവ്വമായ ഒട്ടേറെ ദൃശ്യാനുഭവങ്ങൾ മലയാളിക്കുമുന്നിൽ എത്തിച്ച സന്തോഷ് കുളങ്ങര. വർഷങ്ങൾക്ക് മുൻപ് തന്നെ ബഹിരാകാശ യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സീറോ ഗ്രാവിറ്റിയിൽ യാത്ര ചെയ്യാനുള്ള ആദ്യഘട്ട പരിശീലനം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. വിർജിൻ ഗ്യാലട്ടിക്കിന്റെ പരിക്ഷണം വിജയിക്കുന്നതുവരെ ബഹിരാകാശ യാത്രയ്ക്കായി കാത്തിരിക്കേണ്ടിവരുമെന്ന് അന്ന് സന്തോഷ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സന്തോഷിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്. ആദ്യ പേടകത്തിൽ യാത്രയാവുന്നവരുടെ പട്ടികയിൽ സന്തോഷും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരം. അടുത്ത വർഷമായിരിക്കും യാത്ര.
യാത്രയ്ക്ക് മുന്നോടിയായി കെന്നടി സ്‌പെയിസ് സെന്ററിൽ നിന്നും രണ്ടാമതും പരിശീലനം നേടേണ്ടതുണ്ട്. രണ്ടര ലക്ഷം ഡോളറാണ് ബഹിരാകാശ യാത്രയ്ക്കായി ചിലവാതകുന്ന തുക. 

LEAVE A REPLY

Please enter your comment!
Please enter your name here