Friday, June 9, 2023
spot_img
Homeന്യൂസ്‌കേരളംഇന്ന് 13750 പേര്‍ക്ക് കോവിഡ്

ഇന്ന് 13750 പേര്‍ക്ക് കോവിഡ്

-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,50,60,933 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1543, എറണാകുളം 1310, കൊല്ലം 1292, തിരുവനന്തപുരം 915, പാലക്കാട് 541, കോട്ടയം 764, ആലപ്പുഴ 724, കാസര്‍ഗോഡ് 706, കണ്ണൂര്‍ 623, പത്തനംതിട്ട 362, വയനാട് 338, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കാസര്‍ഗോഡ് 15, തൃശൂര്‍ 9, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം, മലപ്പുറം 3 വീതം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,317 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,847 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2254 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: