ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി 39,742 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. 51 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 535 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 4,20,551 ആ​യി.

നി​ല​വി​ൽ 4,08,212 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 39,972 പേ​ർ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 3,05,43,138 ആ​യി. ഇ​തു​വ​രെ 43,31,50,864 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ന​ലെ കേ​ര​ള​ത്തി​ല്‍ 18,531 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ പ​കു​തി​യും കേ​ര​ള​ത്തി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here