കോഴിക്കോട് : സംസ്ഥാനത്തെ മാതൃക  ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ ‘സുഭിക്ഷ ‘യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി  പേരാമ്പ്രയിൽ ആരംഭിക്കുന്ന സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ജൂലൈ 31 ന്  രാവിലെ 10 ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും.  
 
ചാലിക്കരയിൽ 30 ലക്ഷം രൂപ ചിലവിലാണ് ത്രീലയർ സർജിക്കൽ മാസ്ക്  നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിക്കുന്നത്. ദിവസേന ഒരുലക്ഷം മാസ്കുകൾ നിർമ്മിക്കാൻ ശേഷിയുള്ള യൂണിറ്റിൽ 10 വനിത തൊഴിലാളികളാണുള്ളത്‌.
 
ചടങ്ങിൽ  ടി.പി.രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി.ബാബു, നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട്  പി.എൻ.ശാരദ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here