തലയോലപ്പറമ്പ് : സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന്റെ അശ്രദ്ധ മൂലം കോവിഡ് വാക്‌സിൻ എടുക്കാനെത്തിയ വീട്ടമ്മക്ക് നൽകിയത് രണ്ടു ഡോസ് വാക്‌സിൻ. ഇന്നലെയാണ് സംഭവം.

ആദ്യം ഒരു ഡോസ് എടുത്തു. തുടർന്ന് കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം സാരി നേരെ ഇടുന്നതിനിടെ വീണ്ടും നഴ്സ് കുത്തുകയായിരുന്നു എന്ന് വടയാർ കോരപ്പുഞ്ചയിൽ സരള തങ്കപ്പൻ എന്ന വീട്ടമ്മ പറയുന്നു. തുടർന്ന് വീട്ടമ്മയെ നിരീക്ഷണത്തിലാക്കി.

സരളയ്ക്ക് കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയിൽ ഡെത്ത് സർട്ടിഫിക്കറ്റിനു വന്ന ആൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോയി മടങ്ങി എത്തിയപ്പോൾ കസേരയിൽ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത് എന്നാണ് നഴ്സിന്റെ വിശദീകരണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ബിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here