കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ പറഞ്ഞു. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനുശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കടകൾ എല്ലാദിവസവും തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനും അനുമതി നൽകുന്ന തീരുമാനം നാളെ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കിയേക്കും. വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​മേ​യ് ​നാ​ലു​മു​ത​ൽ​ ​സം​സ്ഥാ​ന​ത്ത് ​വാ​രാ​ന്ത്യ​ ​ലോ​ക്ക് ​ഡൗ​ണു​ണ്ട്.​ ​ഇ​തു​മൂ​ലം​ ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും​ ​തി​ങ്ക​ളാ​ഴ്ച​ക​ളി​ലും​ ​ക​ട​ക​ളി​ലും​ ​നി​ര​ത്തു​ക​ളി​ലും​ ​വ​ൻ​ ​തി​ര​ക്കാ​ണ്.​ ​ഇ​ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്നു .

അ​ട​ച്ചി​ട​ൽ​ ​ഒ​ഴി​വാ​ക്കി​ ​ആ​ൾ​ക്കൂ​ട്ടം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​പു​തി​യ​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ളാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദേ​ശ​ ​പ്ര​കാ​രം​ ​ആ​രോ​ഗ്യ​ ​വി​ദഗ്‌ദ്ധ​ ​സ​മി​തി​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഉ​ന്ന​ത​ ​സ​മി​തി​ ​ഇ​ത് ​ച​ർ​ച്ച​ ​ചെ​യ്ത​ ​ശേ​ഷം​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​സ​മ​ർ​പ്പി​ക്കും.

ടി.​പി.​ആ​ർ.​ ​നി​ര​ക്കും​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​വും​ ​മാ​ത്രം​ ​മാ​ന​ദ​ണ്ഡ​മാ​ക്കി​ ​പൊ​തു​ ​നി​യ​ന്ത്ര​ണം​ ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​വി​ദഗ്‌ദ്ധ​ ​സ​മി​തി.​ ​പ​ക​രം,​ ​ടി.​പി.​ആ​ർ.​ ​കൂ​ടി​യ​ ​ഇ​ട​ങ്ങ​ൾ​ ​മൈ​ക്രോ​ ​ക​ണ്ട​യി​ൻ​മെ​ന്റ് ​മേ​ഖ​ല​ക​ളാ​ക്കി​ ​തി​രി​ച്ച് ​നി​യ​ന്ത്ര​ണം​ ​കൊ​ണ്ടു​ ​വ​രും.​ ​എ​ന്നാ​ൽ​ ​വി​വാ​ഹം,​ ​മ​ര​ണം,​ ​മ​റ്റു​ ​പൊ​തു​ച​ട​ങ്ങു​ക​ൾ​ ​എ​ന്നി​വ​യിൽ പങ്കെടുക്കുന്നതിൽ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണം​ ​തു​ട​രും.

LEAVE A REPLY

Please enter your comment!
Please enter your name here