കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘം. 
 
സംസ്ഥാനത്ത് കോവിഡ് രോഗികളിൽ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനിൽ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.
 
കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. കേരളത്തിൽ കോവിഡ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികൾക്ക് വീടുകളിലാണ് ചികിത്സ നൽകിയിരുന്നത്. ഇത്തരം രോഗികളിലെ ഗാർഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
ഹോം ഐസൊലേഷനിൽ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തൽ. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചും റിപ്പോർട്ട് തേടിയുമാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. 
 
അതേസമയം ഇളവുകളാണ് രോഗവ്യാപനം ഉയർത്തിയതെന്ന് ബിജെപി ഉൾപ്പെടെ ആരോപണമുന്നയിച്ചതിന് ഘടകവിരുദ്ധമായിട്ടാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്.
 
കേരളത്തിൽ രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിർദേശങ്ങൾ നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും.   
       

LEAVE A REPLY

Please enter your comment!
Please enter your name here