കൊച്ചി: മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് മലപ്പുറം വേങ്ങരയിലെ സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണവുമായി കെ ടി ജലീൽ. പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്ത് എത്തിയതിന്റെയും പാണക്കാട് കുടുംബത്തിൽ ഇ ഡി അന്വേഷിച്ച് എത്തിയതിന്റെയും കാരണം കുഞ്ഞാലിക്കുട്ടിയാണെന്നാണ് ജലീലിന്റെ ആരോപണം.

ആദായ നികുതി വകുപ്പ് കണ്ടെത്തിയതിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്ന് ജലീൽ പറഞ്ഞു. എന്നാൽ ജലീൽ പറയുന്നത് വാസ്തവമല്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കിൽ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.

പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. മകൻ എൻ ആർ ഐ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജലീലിന്റെയടുത്ത് രേഖകളുമായി പോകേണ്ട കാര്യമില്ല. സഭാ അധ്യക്ഷനു മുന്നിൽ രേഖകൾ സമർപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ എന്റെ പിറകിൽ ആയിരുന്നെങ്കിൽ ഇനി ഞാൻ നിങ്ങളുടെ പിറേകേ ആയിരിക്കുമെന്നായിരുന്നു  ജലീലിന്റെ മറുപടി.

 

LEAVE A REPLY

Please enter your comment!
Please enter your name here