തിരുവനന്തപുരം:കോളേജ് ഗ്രൗണ്ടിൽ അദ്ധ്യാപകൻ തീകൊളുത്തി മരിച്ചു.പേരൂർക്കട ലോ അക്കാദമിയിലെ അദ്ധ്യാപകൻ സുനിൽ കുമാർ ആണ് ജീവനൊടുക്കിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

പൊള്ളലേറ്റ നിലയിൽ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാവിലെ കോളേജിൽ ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നു. പരിപാടിയിൽ സുനിൽ കുമാർ പങ്കെടുത്തിരുന്നു.

അദ്ധ്യാപകൻ ഗ്രൗണ്ടിലിരിക്കുന്നത് വിദ്യാർത്ഥികൾ കണ്ടിരുന്നു.അദ്ധ്യാപകന്റെ ബാഗിൽ നിന്നും പെട്രോൾ വാങ്ങിയ കുപ്പി കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണത്തെക്കുറിച്ചായിരുന്നു സുനിൽ കുമാറിന്റെ ഇൻസ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here