രാമനാട്ടുകര: ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം ഒരുപാട്കാലം ഗാനമേളകൾക്ക് എക്കോഡിൻ, കീബോർഡ് വായിച്ചിരുന്ന പഴയ കാല സിനിമകൾക്ക് പാട്ടിനും പാശ്ചാത്തലത്തിന് സംഗീതവും  നൽകിയ രാമനാട്ടുകര രവി  സംഗീത ലോകത്ത് ഇനിയില്ല.
ഇന്നലെ അദ്ദേഹം  66 മത്തെ വയസ്സിൽ ഈ ലോകത്ത് നിന്നും വിടപറഞ്ഞു.  

സംഗീത ലോകത്തെ മുടിചൂടാമന്നനായി നിൽക്കുന്ന എ ആർ റഹ്മാൻ്റെ ആദ്യകാല ഗുരുനാഥൻ കൂടിയായിരുന്നു   ഈ മഹാനായ കലാകാരൻ.  അനുപല്ലവി എന്ന സിനിമയിലെ പ്രശസ്തമായ  “എൻ സ്വരം പൂവിടും ഗാനമേ, ഈ വീണയിൽ ഈ അനുപല്ലവി എന്ന പാട്ടിനു അദ്ദേഹമാണ് കീ ബോർഡ് വായിച്ചത്.കെ.ജെ ജോയ്,ദേവരാജൻ മാസ്റ്റർ എന്നിവർക്കൊപ്പം സംഗീത ലോകത്ത് കൂടെ പ്രവർത്തിച്ചിരുന്നു . 

കുറെ കാലം കേരളത്തിന് പുറത്തായിരുന്നു അദ്ദേഹം. സംഗീത അദ്ധ്യാപകനായി സ്വദേശത്ത് തന്നെയായിരുന്നു.

പരേതനായ ശാസ്താ പുരി അപ്പുകുട്ടൻ്റെയും  ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ:  ശ്രീധരൻ (എക്‌സ് മിലിട്ടറി), പുഷ്പ രാജൻ (പൂജാ സ്റ്റോർ),  മധുസൂദനൻ, സുഗതകുമാരി, ഷീല, ഷീബ.

 

LEAVE A REPLY

Please enter your comment!
Please enter your name here