തിരുവനന്തപുരം: പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. വിവിധ ഭാഷകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കാണ് ഫെലോഷിപ്പ് നൽകുന്നത്.

പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയാണ് ഡോ. എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here