ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റെക്സ് 2,400  കോടിയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കിറ്റക്‌സിന്റെ വാഗ്ദാനം. 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും തൊഴിൽ ലഭിക്കുക വനിതകൾക്കാണ്.

നേരത്തെ പ്രഖ്യാപിച്ചിരുന്നത് ആയിരം കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരവുമായിരുന്നു. തെലങ്കാനയിലെ ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപകരോടുള്ള സമീപനവും കണക്കിലെടുത്താണ്  നിക്ഷേപ തുക ഇരട്ടിയിലധികമാക്കിയതെന്നും കിറ്റെക്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here