കോഴിക്കോട് : ജില്ലയിലെ കായിക മേഖലക്ക് പുത്തനുണർവ്വ് പകരുന്നതിന് ജില്ല കേന്ദ്രീകരിച്ച് മത്തായി ചാക്കോ സ്മാരക സ്പോർട്സ് ഡവലപ്മെൻ്റ് ആൻ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് രൂപം നൽകി.

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ആസ്ഥാനമായി തുടക്കം കുറിക്കുന്ന സൊസൈറ്റിക്ക് കൊയിലാണ്ടി, വടകര, കോഴിക്കോട് എന്നിവിടങ്ങളിൽ സെൻ്ററുകളുണ്ടാകും. ജില്ലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെയും കായിക മേഖലയിലെ വിവിധ ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നത്. കായികവും മാനസികവുമായി വളർച്ച പ്രാപിച്ച തലമുറയെ വാർത്തടുക്കുകയാണ് പദ്ധതി.

സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ കായിക മേഖലയിൽ ആരംഭിക്കുന്ന പ്രഥമ സംരംഭമാണിത്. സൊസൈറ്റിയുടെ പ്രവർത്തന മൂലധനമായി 25 കോടി രൂപ സമാഹരിക്കും. 1000 രൂപയാണ് ഒരു ഓഹരിയുടെ മുഖവില. ഒക്ടോബർ 30 ന് ഓഹരി ഉദ്ഘാടനം നടക്കുമെന്ന് എം.എൽ.എ ലിൻഡോ തോമസ് , പി.ടി.അഗസ്റ്റിൻ, ടോമി ചെറിയാൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here