തിരുവനന്തപുരം : സംസ്ഥാനത്ത് സിനിമാ ശാലകൾ തുറക്കാവുന്ന സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. ടി പി ആർ  കുറയുന്നതിനാൽ ഓഡിറ്റോറിയങ്ങളും, സിനിമാ ശാലകളും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, അടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കേരളത്തിലെ സിനിമാ ശാലകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തെ തിയേറ്റർ ഉടമകൾ ആവശ്യമുന്നയിച്ചിരുന്നു.
ഫെഫ്കയും ഫിയോസ്‌കും ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെ നിരവധി തവണ അപേക്ഷ നൽകിയിരുന്നു.
തീയേറ്ററുകൾ തുറക്കാനുള്ള നീക്കത്തെ സിനിമാ സംഘടനാ പ്രതിനിധികൾ സ്വാഗതം ചെയ്തു. തീയേറ്റർ തുറക്കാനും ഒപ്പം സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കുകയും വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here