തിരുവനന്തപുരം : സംസ്ഥാനത്ത് സൗജന്യഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും കിറ്റ് നിർത്തലാക്കുന്നതിനെ കുറിച്ച് ആലോചനകൾ നടന്നിട്ടില്ല. ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഓണക്കിറ്റോടെ അവസാനിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് പിണറായി  സർക്കാരിന് തുടർഭരണത്തിന് സാധ്യതയൊരുക്കിയതായിരുന്നു കൊവിഡ് ലോക്ക് ഡൗൺകാലത്തെ സൗജന്യ ഭക്ഷ്യകിറ്റ്. കിറ്റ് നിർത്തലാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം കൂടിയാലോചനകളില്ലാതെയാണെന്ന് സി പി എമ്മിൽ ചർച്ചകളുയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. 

LEAVE A REPLY

Please enter your comment!
Please enter your name here