ചെറുപുഴ: ജീവിതം കായിക ലോകത്തിന് മാത്രം സമർപ്പിച്ച് കായിക പരിശീലനം ദിനചര്യയായി മാറ്റിയ മലയോരത്തിൻ്റെ ഒളിമ്പ്യൻ .കായിക പരിശീലനത്തിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വീട്ട് മുറ്റത്ത് ട്രാക്കുൾപ്പടെയുളള സൗകര്യങ്ങളൊരുക്കി റിട്ടയേർഡ് ക്യാപ്റ്റന്റെ മാതൃകാ പ്രവർത്തനം ശ്രദ്ധേയമാകുന്നു.

റിട്ടയേർഡ് ക്യാപ്റ്റനും, 2012 ലെ ലണ്ടൻ ഒളിമ്പിക്സിലെ ഇന്ത്യൻ അത് ലറ്റിക് കോച്ചുമാണ് ഒളിമ്പ്യൻ കെ.എസ് മാത്യു. 21 കുട്ടികൾക്കാണ് ഇന്ത്യൻ ആർമിയിലേയ്ക്കുള്ള സോൾജിയേഴ്സ് കാറ്റഗറിയിലേയ്ക്കുള്ള പ്രവേശനത്തിന് പരിശീലനം നൽകുന്നത്. ലണ്ടൻ ഒളിസിക്സിൽ മാരത്തോൺ പരിശീലകനായിരുന്നു ക്യാപ്റ്റൻ കെ.എസ്. മാത്യു.

ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാലിലുള്ള വീട്ട് മുറ്റത്ത് 120 മീറ്റർ റണ്ണിങ്ങ് ട്രാക്ക് ഒരുക്കിയാണ് കുട്ടികളെ പരിശീലി പ്പിക്കുന്നത്. 

18 മത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ശിപായി തസ്തികയിൽ സേവനം തുടങ്ങിയ ക്യാപ്റ്റൻ കെ.എസ് മാത്യു. 52-ാമത്തെ വയസ്സിൽ 2014 ൽ ഇന്ത്യൻ ആർമിയുടെ ക്യാപ്റ്റൻ പദവിയിലാണ്  റിട്ടയർ ചെയ്തത്. നിലവിൽ കണ്ണൂർ ജില്ലാ അത് ലറ്റിക് അസോസിയഷന്റെ എക്സി കൂട്ടീവ് വൈസ് പ്രസിഡന്റായ ക്യാപ്റ്റൻ , കെ.എസ് മാത്യു, കഴിഞ്ഞ 7 വർഷങ്ങളായി മലയോരത്തെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകി വരികയാണ്.

സേവനത്തിന്റെ മാതൃകയിൽ വ്യത്യസ്ത പുലർത്തുന്ന വ്യക്തികളിൽ ഒരാളായ ക്യാപ്റ്റൻ .കെ.എസ് മാത്യു നിരവധി വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് വിവിധ പരീഷകളിൽ ഉന്നത വിജയം നേടുന്നതിന് മാർഗ്ഗദർശിയായി പ്രവർത്തിച്ചിട്ടുണ്ട്. കായിക വിനോദത്തെയും , അതിന്റെ വളർച്ചയെയും അളവറ്റ് സ്നേഹിക്കുന്ന ക്യാപ്റ്റൻ കെ.എസ്. മാത്യു. അന്യ ജില്ലകളിൽ നിന്നുള്ള കായിക താരങ്ങൾക്ക് സ്വന്തം വീട്ടിൽ താമസ സൗകര്യമൊരുക്കിയാണ് പരിശീലനം നൽകുന്നത്.

വയനാട് ജില്ലയിൽ നിന്നുള നാല് വിദ്യാർത്ഥികളാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ താമസിച് പരിശീലനം തേടുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ നവംമ്പർ അവസാനം നടക്കുന്ന ട്രെയിനിങ് സെലക്ഷനുള്ള ക്യാമ്പിലേയ്ക്കാണ് ക്യാപ്റ്റൻ കുട്ടികളെ പരിശീലിപ്പിക്കുന്നത്. നിലവിൽ 21 യുവാക്കളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്തിയ നിരവധി താരങ്ങൾ കെ.എസ്. മാത്യുവിന്റെ ശിഷണത്തിൽ പരിശീലനം നേടിയവരാണ്. ജാർഖണ്ഡ് സ്വദേശിയായ വിദ്യാർത്ഥി രഞ്ജിത് ഒരു വർഷമായി ക്യാപ്റ്റന്റെ കീഴിൽ മാരത്തോൺ പരിശീലനത്തിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here