പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ ഡാം ടൂറിസം യാർത്ഥ്യമാവുന്നു.
ജലസേചന വകുപ്പും വിനോദ സഞ്ചാര വകുപ്പും ചേർന്ന് നടപ്പാക്കുന്ന പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നവംബർ ആദ്യവാരം കമീഷൻ ചെയ്യും.

3. 13 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത് . പദ്ധതിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ് .ഇൻറർ പ്രൊട്ടക്ഷൻ സെൻറർ, കാൻ്റീൻ ,ഓപ്പൺ കഫ്റ്റിരിയ ,ടൈൽ പാകിയ നടപ്പാത, കുട്ടികളുടെ പാർക്ക്, ലാ
ൻ്റ് സ്കേപിംഗ്, ടിക്കറ്റ് കൗണ്ടർ വാഹന പാർക്കിംഗ് ,ഗേറ്റ് നവീകരണം, ഇലക്ട്രിറ്റിഫിക്കേഷൻ, തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.

പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അവലാകനം ചെയ്യാനായി പെരുവണ്ണാമൂ
ഴി ഐ ബി യിൽ ചേർന്ന യോഗത്തിൽ ടി പി.രാമകൃഷ്ണൻ
അധ്യക്ഷത വഹിച്ചു .കലക്ടർ തേജ് ലോഹിത് റെഡി ഗ്രാമപഞ്ചാ
യത്ത് പ്രസിഡൻ്റ് കെ സുനിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെ
ടുത്തു .പദ്ധതിയുടെ നടത്തിപ്പ് പരിപാലനം എന്നിവയുടെ ചുമതല എംഎൽഎ ചെയർമാനും ജലസേചന വകുപ്പ് എക്സി എഞ്ചിനിയർ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡിടിപിസി സെക്രട്ടറി തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റിക്കായിരിക്കും .

ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനും ടൂറിസം പദ്ധതിക്കാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും അടുത്ത മാസം ചേരുന്ന ടൂറിസം കമ്മിറ്റി യോഗം അംഗീകാരം നൽകും .പദ്ധതി കമ്മീഷൻ ചെയ്യുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി പെരുവണ്ണാമൂഴി മാറും .മേഖലയിലെ ടൂറിസം വികസനത്തിന് നാഴികക്കല്ലായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് ,കക്കയം ഡാം, കരിയാത്തുംപാറ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും സാമീപ പ്രദേശങ്ങളിലാണെന്നത് ടൂറിസം മേഖലയിലെ ടൂറിസം വികസനത്തിന് മാറ്റ് കൂട്ടുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here