തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിക്കും. കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പവര്‍ക്കട്ട് അടക്കമുള്ളവ നടപ്പിലാക്കാനുള്ള ഉദ്ദേശത്തിലാണ് കെ എസ് ഇ ബി.

രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കൂടംകുളത്തു നിന്ന് ഇന്നലെ 30 ശതമാനം മാത്രമാണ് വൈദ്യുതി ലഭിച്ചത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 1000 മെഗാവാട്ടിലും കുറവുണ്ടായി. ഇങ്ങനെ പോയാല്‍ പവര്‍ക്കട്ട് അടക്കം നടപ്പിലാക്കേണ്ട നിവൃത്തിയില്ലാത്ത സാഹചര്യമാണ് വരാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പവര്‍ക്കട്ട് ഒഴിവാക്കി ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതടക്കമുള്ളവ നടപ്പിലാക്കാനുള്ള ശ്രമങ്ങളുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കെഎസ്ഇബി ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here