തിരുവനന്തപുരം : മോൻസൻ മാവുങ്കലിന്റെ വ്യാജപുരാവസ്തു തട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ രേഖപ്പെടുത്തിയതെന്ന് പ്രചരിപ്പിച്ച ചെമ്പോല വ്യാജമാണെന്ന് ഏതാണ്ട് തെളിഞ്ഞിട്ടുണ്ടെന്നും സർക്കാർ ഒരിക്കലും ചെമ്പോല മുഖ്യമന്ത്രി പറഞ്ഞു.
മുൻ ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്തിനാണ് മോൻസനെ കാണാനായി പോയതെന്ന് അറിയില്ല, എന്നാൽ അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോൻസനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബഹ്‌റയെ ന്യായീകരിക്കാൻ മുഖ്യമന്ത്രി നേരത്തെയും ശ്രമിച്ചത് വിവാദമായിരുന്നു.
ഷാഫി പറമ്പിലിന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് മുഖ്യമന്ത്രി തചെമ്പോല വ്യാജമാണെന്ന് അറിയിച്ചത്.
സംസ്ഥാനത്ത് ഇത്തരത്തിൽ ചിലർ കടലാസ് സംഘടനയുടെ പേരിൽ ബ്ലാക് മെയിലിംഗ് നടത്തുന്നുണ്ടെന്നും ഇത് തടയാൻ നിയമം ശക്തമാക്കേണ്ടതുണ്ടെന്നുമായിരുന്നു എൻ എ നെല്ലിക്കുന്നിന്റെ പ്രതികരണം. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അതും അന്വേഷിക്കണമെന്ന് ഭരണ കക്ഷി എം എൽ എമാരും സഭയിൽ ആവശ്യപ്പെട്ടു.
ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ് തട്ടിപ്പല്ലെന്നുള്ള മുസ്ലിംലീഗ് അംഗത്തിന്റെ ന്യായീകരണത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. ഇത്തരം തട്ടിപ്പുകൾ നടത്തിയവരെ ന്യായീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിയമസഭയിൽ മുഖ്യമന്ത്രി ക്ഷുഭിതനായതിൽ പ്രതിപക്ഷം എതിർപ്പറിയിച്ചെങ്കിലും മുഖ്യമന്ത്രി തന്റെ നിലപാടിൽ ഉറച്ചു നിന്നു.   
 
 

LEAVE A REPLY

Please enter your comment!
Please enter your name here