തിരുവനന്തപുരം:കേന്ദ്രം ചുമത്തിയിട്ടുള്ള തീരുവ കുറയ്‌ക്കലാണ്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്‌ക്കുന്നതിന്‌ പരിഹാരമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

യുഡിഎഫ്‌ സർക്കാർ കുറച്ചതിനേക്കാൾ കൂടുതൽ തുക സംസ്ഥാന നികുതിയിൽനിന്ന്‌ എൽഡിഎഫ്‌ സർക്കാർ കുറച്ചിട്ടുണ്ട്‌. പെട്രോൾ 31. 80ൽനിന്ന്‌ 30.08 ആയും ഡീസൽ 24.52ൽനിന്ന്‌ 22.76 ആയുംകുറച്ചു. അതേസമയം പെട്രോളിന്‌ 2014ൽ 9.47 ആയിരുന്ന എക്‌സൈസ്‌ തീരുവ മോദിസർക്കാർ 31.9 രൂപയായും ഡീസൽ 3.56ൽനിന്ന്‌ 31.8 രൂപയായും വർധിപ്പിച്ചു. പാചകവാതക സബ്‌സിഡിയും ഇല്ലാതാക്കി. ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയാൽ വിലകുറയുമെന്നത്‌ നിരർഥകമാണ്‌. പാചകവാതകത്തിന്റെ കാര്യത്തിൽ ഇത്‌ തെളിഞ്ഞുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here