ചെങ്ങന്നൂർ : കക്കി, പമ്പാ ഡാമുകൾ തുറന്നതോടെ കുട്ടനാട്, ചെങ്ങന്നൂർ, തിരുവല്ല പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു.കക്കി ഡാം തുറന്നതോടെ ഉയർന്ന് ജലനിരപ്പ് പമ്പാ ഡാംകൂടി  തുറന്നതോടെ കൂടുതൽ ആശങ്കയിലായിരിക്കയാണ് കുട്ടനാട് മേഖല. പമ്പാ ഡാമിൽ നിന്നും ഏഴ് മണിക്കൂറോടെ ഈ പ്രദേശങ്ങളിൽ വെള്ളം എത്തും, ഇതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കും. 2018 ൽ ഉണ്ടായ പ്രളയത്തിൽ ഏറ്റവും ദുരിതം അനുഭവിക്കേണ്ടവന്ന പാണ്ടനാട് ഇത്തവണയും വെള്ളപ്പൊക്ക ഭീതിയിലാണ്. നിരവധി കുടുംബങ്ങളെ ഇടോടെ മാറ്റി താമസിപ്പിച്ചിരിക്കയാണ്. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളം കയറിയിട്ടുണ്ട്. എ സി റോഡ് വെള്ളം കയറി ഗതാഗതം മുടങ്ങിയിരിക്കയാണ്.
പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here