കോഴിക്കോട്‌ : കാന്‍സര്‍ ശസ്‌ത്രക്രിയ രംഗത്തെ നൂതന ചികിത്സാ സംവിധാനമായ ഹൈപെക്ക്‌ സര്‍ജറി മുഖേന നൂറ്‌ രോഗികള്‍ ആരോഗ്യകരമായി തിരിച്ചുവന്നെന്ന്‌ ആസ്‌റ്റര്‍ മിംസ്‌ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ രംഗത്ത്‌ ആധുനിക ശസ്‌ത്രക്രിയ രീതി നിലവില്‍ കുറവായ സാഹചര്യത്തില്‍ ആസ്‌റ്റര്‍ മിംസിന്റെ മേഖലയായ കൊച്ചി, കോഴിക്കോട്‌, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ശസ്‌ത്രക്രിയ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌.

ആഗോളതലത്തില്‍ പ്രശസ്‌തനായ സര്‍ജിക്കല്‍ ഓങ്കോളജിസ്‌റ്റ്‌ ഡോ. ജെം കളത്തില്‍, മിംസ്‌ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ.വി.പി.സലീം എന്നിവരുടെ സേവനം ഈ രംഗത്ത്‌ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം ന്യൂറോ ഓങ്കോളജി ശസ്‌ത്രക്രിയ മേഖലയിലെ വിദഗ്‌ധന്‍ ഡോ.മുരളീകൃഷ്‌ണന്റെ നേതൃത്വത്തില്‍ ന്യൂറോ ഓങ്കോളജി ശസ്‌ത്രക്രിയ സെന്ററും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. എല്ലാ ഓങ്കോളജി ശസ്‌ത്രക്രിയ സൗകര്യങ്ങളും ആദ്യമായാണ്‌ ഉത്തരകേരളത്തില്‍ മൂന്ന്‌ പ്രധാന ജില്ലകളില്‍ ഒരുമിച്ച്‌ ലിക്കുന്നതെന്ന്‌ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തിക വെല്ലുവിളി മുന്‍നിറുത്തി കുറവ്‌ നിരക്കില്‍ ശസ്‌ത്രക്രിയ ചികിത്സ നല്‍കും. 12 വയസില്‍ താഴെയുള്ള വര്‍ക്ക്‌ മിംസ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡിഎം ഫൗണ്ടേഷന്റയും മറ്റ്‌ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പൂര്‍ണ്ണമായും സൗജന്യ ശസ്‌ത്രക്രിയ നിര്‍വ്വഹിക്കാനുള്ള സംവിധാനംവും യാഥാര്‍ത്ഥ്യമാകുന്നുണ്ടന്ന്‌ സിഇഒ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ജെം കളത്തില്‍, ഡോ.കെ.വി.ഗംഗാധരന്‍, ഡോ.സലീം വി.പി, ഡോ.സജിത്‌ ബാബു, ഡോ.മുരളീകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here