പാലക്കാട്‌ : പാലക്കാട് മം​ഗലം ഡാമിന് സമീപം ഓടന്തോട്ടിൽ ഉരുൾപൊട്ടി. ആളപായമില്ല. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.

പ്രദേശത്തെ 40 കുടുംബങ്ങളെ അടുത്തുള്ള വിആർടി പള്ളിയിലേക്കും കൽക്കുഴി, പിസിഎ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്കും മാറ്റി. ഉരുൾപൊട്ടിയ  സ്ഥലം പാലക്കാട് സബ്‌ കലക്ടർ ബൽപ്രീത് സിങ്, ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ജയചന്ദ്രൻ, വില്ലേജ് ഓഫീസർമാർമാരായ കൃഷ്ണകുമാരി, മഞ്ജു, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സംഘം സന്ദർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here