കോട്ടയം: ജാർഖണ്ഡിലേക്ക് പോകാനെത്തിയ കന്യാസ്ത്രീകളെ ഉത്തർപ്രദേശ് പോലീസ് ആറു മണിക്കൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചെന്ന് ജോസ് കെ മാണി. യുപി സർക്കാരിൻറെ ജനാധിപത്യവിരുദ്ധ സമീപനത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിൽ തടഞ്ഞു വെച്ചതറിഞ്ഞ് സ്ഥലത്തെത്തിയ വൈദികനെതിരെ കേസ് എടുത്തതായും അദ്ദേഹം ആരോപിച്ചു. നിയമവാഴ്ച്ച ഉറപ്പാക്കേണ്ട പോലീസ് സംവിധാനം തന്നെ നീതിനിഷേധത്തിൻറെ കുപ്പായമണിയുന്നത് അംഗീകരിക്കാനാവില്ല. പോലീസ് നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കർഷക സമരത്തെ അടിച്ചമർത്താനും ചോരയിൽ മുക്കി കൊല്ലാനും ശ്രമിക്കുന്ന ഉത്തർപ്രദേശ് സർക്കാരിൻറെ ജനാധിപത്യവിരുദ്ധ സമീപനത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വളരെ അത്യാവശ്യമായി ജാർഖണ്ഡിലേക്ക് പോകാൻ സിറ്റി ബസ് സ്റ്റോപ്പിൽ കാത്തുനിന്ന കന്യാസ്ത്രീകളെ ആറുമണിക്കൂർ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. ഇത് അറിഞ്ഞ എത്തിയ വൈദികനെതിരെ കേസ് എടുക്കുകയും ചെയ്തു.

നിയമവാഴ്ച്ച ഉറപ്പാക്കേണ്ട പോലീസ് സംവിധാനം തന്നെ നീതിനിഷേധത്തിൻറെ കുപ്പായമണിയുന്നത് അംഗീകരിക്കാനാവില്ല. ഈ നടപടിയിൽ അതിശക്തമായി പ്രതിഷേധിക്കുന്നു. യുപിയിൽ ജനാധിപത്യവും രാജ്യത്തിൻറെ ഭരണഘടന ഉറപ്പാക്കുന്ന മതനിരപേക്ഷതയും വലിയ അപകടത്തിലാണെന്ന് ചൂണ്ടികാട്ടുന്നതാണ് സമകാലിക സംഭവവികാസങ്ങളെല്ലാം തന്നെ.

 

LEAVE A REPLY

Please enter your comment!
Please enter your name here