ചെന്നൈ: കോവിഡിനെ തുടർന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസർവ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. നവംബർ ഒന്ന് മുതൽ ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 23 തീവണ്ടികളിൽ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ സ്ഥിരം യാത്രികർക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.
 
നവംബർ 10 മുതൽ ആറ് തീവണ്ടികളിൽ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ജനറൽ കോച്ചുകൾ ലഭ്യമാകുന്ന തീവണ്ടികൾ ഇവയാണ്.
 
06607- കണ്ണൂർ-കോയമ്പത്തൂർ
06608- കോയമ്പത്തൂർ-കണ്ണൂർ
06305-എറണാകുളം-കണ്ണൂർ
06306- കണ്ണൂർ-എറണാകുളം
06308- കണ്ണൂർ-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂർ
 
06326-കോട്ടയം-നിലമ്പൂർ റോഡ്
06325-നിലമ്പൂർ റോഡ്-കോട്ടയം
06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം
06302- തിരുവനന്തപുരം-ഷൊർണൂർ
06301-ഷൊർണൂർ-തിരുവനന്തപുരം
 
02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
 
06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
06089- ചെന്നൈ സെൻട്രൽ-ജോലാർപ്പേട്ട
06090-ജോലാർപ്പേട്ട-ചെന്നൈ സെൻട്രൽ
 
06342-തിരുവനന്തപുരം-ഗുരുവായൂർ
06341-ഗുരുവായൂർ-തിരുവനന്തപുരം
 
06366-നാഗർകോവിൽ-കോട്ടയം
06844- പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ
 
എക്സ്പ്രസ്, മെയിൽ തീവണ്ടികളിൽ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടർന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയിൽ തീവണ്ടികളിലും ജനറൽ കോച്ചുകൾ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് നിലവിൽ അൺ റിസർവ്ഡ് കോച്ചുകളുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here