കോഴിക്കോട്‌ : കോവിഡ്‌ പ്രതിരോധത്തിനു ഹോമിയോപ്പതിയിലെ മരുന്ന്‌ ഉല്‍പ്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനം ഉണ്ടായിട്ടും ആ സ്ഥാപനത്തിന്‌ ഫണ്ടും പ്രോത്സാഹനവും നല്‍കാതിരിക്കുന്നതില്‍ ആശങ്കയുണ്ടന്ന്‌ ആയുഷ്‌ ജനകീയ ഐക്യവേദി. കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കോവിഡിന്റെപേരില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനെതിരെ ജനകീയ യാത്ര നടത്തുമെന്ന്‌ അഡ്വ.പി.എ.പൗരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നവംബര്‍ ഒന്നിന്‌ കാഞ്ഞങ്ങാട്ടുനിന്നും ആരംഭിക്കുന്ന ജനകീയ യാത്ര നവംബര്‍ 15 ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. തുടര്‍ന്ന്‌ പാളയം രക്തസാക്ഷി മണ്ടപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേയ്‌ക്ക്‌ ജാഥ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ 20 ശതമാനം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നിലവില്‍ പ്രതിരോധശക്തി ഉണ്ടന്നും, അവര്‍ക്ക്‌ പ്രതിരോധിക്കാനുള്ള ആന്റിബോഡി ശരീരത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ ആവശ്യമില്ലന്നാണ്‌ പറയുന്നത്‌. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.ബാബുജോസഫ്‌, ശശിധരന്‍ മണക്കാട്‌ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here