കോഴിക്കോട്‌ : വിവിധ മേഖലകളിലായി നാല്‌ പതിറ്റാണ്ടുകാലം കേരളത്തില്‍ നിറഞ്ഞുനിന്ന ഐ വി ദാസിന്റെ സ്‌മരണാര്‍ത്ഥം ഐവി ദാസ്‌ സാംസ്‌ക്കാരിക കേന്ദ്രവും കോഴിക്കോട്‌ സത്‌ഗമയയും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ മൂന്നാമത്‌ ഐവി ദാസ്‌ പുരസ്‌ക്കാരത്തിന്‌ മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദനും കാല്‍ നൂറ്റാണ്ടായി പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട്‌ ദേശാഭിമാനി ബ്യൂറോ ചീഫ്‌ പി.വി.ജീജോയും അര്‍ഹരായി.

പതിനായിരം രൂപയും ശില്‌പവും അടങ്ങുന്നതാണ്‌ പുരസ്‌ക്കാരം. പുരുഷന്‍ കടലുണ്ടി, ബാബുപറശ്ശേരി, എ.സജീവന്‍, കാനേഷ്‌ പൂനൂര്‍, കെ.പി.സുധീര എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന്‌ എ സജീവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബറില്‍ കോഴിക്കോട്‌ നടക്കുന്ന ചടങ്ങില്‍ രാജ്യസഭ എം.പി. ജോണ്‍ ബ്രിട്ടാസ്‌ പുരസ്‌ക്കാരം സമ്മാനിക്കും. പത്ര സമ്മേളനത്തില്‍ കാനേഷ്‌ പൂനൂര്‍, കെ.പി.സുധീര എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here