കൊച്ചി: കേരളപ്പിറവിദിനം പ്രമാണിച്ച് പ്രമുഖ ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്‍  അഞ്ച്  പുതിയ മലയാളം ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി പ്രിയ എ എസിന്റെ ദൈവത്തിനൊരു കത്ത്; 1983, ബെസ്റ്റ് ആക്റ്റര്‍, പാവാട തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്റെ ഇരട്ടചങ്ക് , പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് സിവിക് ജോണിന്റെ കഥാസമാഹാരം ഛായ, മലയാളിയുടെ കേള്‍വിശീലങ്ങളില്‍ പ്രധാനമായ റേഡിയോ അനുഭവങ്ങളെപ്പറ്റിയുള്ള ജേക്കബ് എബ്രഹാമിന്റെ പരീക്ഷണ നോവലായ അ മുതല്‍ അം വരെ പോകുന്ന തീവണ്ടി, സീരിയല്‍ താരവും ഗായത്രി ഐപിഎസ് ഫെയിമുമായ ഗായത്രി അരുണിന്റെ അച്ചപ്പം കഥകള്‍ എന്നീ ഓഡിയോ പുസ്തകങ്ങളാണ് പുതുതായി എത്തിയിരിക്കുന്നത്. ചേര്‍ത്തലയിലെ ഡി ആര്‍ ഓഡിയോസ് പ്രസിദ്ധീകരിച്ച ഓഡിയോ പുസ്തകങ്ങളാണ് സ്റ്റോറിടെല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ഈ ഓഡിയോ പുസ്തകങ്ങളിലേയ്ക്കുള്ള ലിങ്ക്: https://www.storytel.com/in/en/list/447df355568e4c8186eaa1d97406b05f  

സ്റ്റോറിടെല്‍ മലയാളമുള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്കായി സെലക്റ്റ് വിഭാഗത്തില്‍ ഈയിടെ അവതരിപ്പിച്ച 399 രൂപയുടെ വാര്‍ഷിക വരിസംഖ്യാ ഓഫറും തുടരുന്നു. 


സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here