കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് മധ്യസ്ഥര്‍ എന്ന നിലയില്‍ ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തികളിൽ ജനങ്ങൾ വഞ്ചിതരാവരുതെന്ന് ജില്ലാകലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി. വ്യാപകമായ രീതിയില്‍ ഭൂമി പരിവര്‍ത്തനത്തിന് നിയമ വിരുദ്ധമായി ബാനര്‍ വെച്ചും ഫോണ്‍ നമ്പര്‍ നല്‍കിയും ഒറ്റയ്ക്കും ഗ്രൂപ്പായും പരസ്യം നല്‍കിയും അപേക്ഷ സ്വീകരിച്ച് ഹാജരാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇടനിലക്കരായി പ്രവര്‍ത്തിച്ച് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധവും ഇതുമൂലം വ്യാപകമായ ക്രമക്കേടിനും അഴിമതിക്കും ഇടയാക്കുന്നതുമാണ്. കൂടാതെ റവന്യൂ വകുപ്പില്‍ നിന്ന് ഭൂമി തരം മാറ്റുന്നതിനായി ഏതെങ്കിലും ഏജന്‍സികളെയോ മറ്റ് സ്ഥാനങ്ങളെയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. ആകയാല്‍ ഇത്തരം ഇടനിലക്കാരെ സമിപിച്ചു പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

1 COMMENT

  1. എന്തുകൊണ്ടാണ് ആവശ്യക്കാർ ഇടനിലക്കാരെ സമീപിക്കേണ്ടിവരുന്നത്? അർഹത ഉണ്ടെങ്കിലും ഓരോ വില്ല് വെച്ചു എങ്ങിനെ ഇത് നൽകാതിരിക്കാൻ പറ്റും എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന റവന്യു ഡിപ്പാർട്മെന്റിന്റെ ജില്ലാ മേധാവിക്കു ഇത്തരത്തിൽ ഒരു അറിയിപ്പ് നൽകേണ്ടിവരുന്ന ഒരു ഗതികേടേയ്!!!

LEAVE A REPLY

Please enter your comment!
Please enter your name here