സ്വന്തം ലേഖകൻ 

പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയുടെ പരിമിതികളെ മറികടക്കാൻ സാധാരണക്കാർക്ക്  കൈത്താങ്ങായി ഒരു കിടിലൻ മൊബൈൽ ആപ്പുമായി ഒരു കൂട്ടം യുവാക്കൾ 
ക്യുഡെലോ ആപ്പ് എന്ന സംരംഭവുമായി രംഗത്ത് വന്നു. ഇനി മുതൽ  ഈ മോബൈൽ ആപ്പിന്റെ സഹായത്തോടെ വീട്ടിലേക്കുള്ള ആവശ്യസാധങ്ങൾ വാങ്ങാൻ  നിങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഈ  പുതുപുത്തൻ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതി. 30 മുതൽ 45 മിനിറ്റിനുള്ളിൽ നിങ്ങളുടെ അവശ്യ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിയിട്ടുണ്ടാകും.

പച്ചക്കറി, ഗ്രോസറീസ്, മീൻ, ഇറച്ചി, ചിക്കൻ തുടങ്ങി എല്ലാവിധ  നിത്യോപയോഗ ഉൽപന്നങ്ങലും  ക്യുഡെലോയിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീടുകളിൽ എത്തിച്ചു തരാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്  ക്യുഡെലോ ആപ്പിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഈ യുവ സംരംഭകർ. അമേരിക്കൻ മലയാളി സംരംഭകരുടെ സഹകരണത്തോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആരംഭിച്ച ഈ ഹോം ഡെലിവറി അഥവാ ബ്രിങ്ങ്ഫു ഹോം സംവിധാനത്തിന്ഡ് മികച്ച പിന്തുണയും പ്രതികരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലത്ത് ജോലി നഷ്ട്ടപ്പെട്ട ഒരു സംഘം വിദ്യാസമ്പന്നരായ ഒരു കൂട്ടം യുവാക്കൾ ജീവിത പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ സംരംഭം. അതിനുള്ള സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ അമേരിയക്കയിൽ നിന്നുള്ള ഏതാനും മലയാളി സംരംഭകർ നൽികിയപ്പോൾ ദ്രുതവേഗത്തിൽ ആപ്പ് റെഡിയായി. 

2021 ജൂലൈയിൽ ആരംഭിച്ച ക്യുഡെലോ  ആപ്പിന്റെ സേവനം നിലവിൽ കോന്നി, അടൂർ, പത്തനംതിട്ട, മാവേലിക്കര, പത്തനാപുരം എന്നിവിടങ്ങളിൽ ലഭ്യമാണ്. അടുത്തഘട്ടത്തിലായി  ചെങ്ങന്നൂർ, കോട്ടയം, ചങ്ങനാശേരി , തിരുവല്ല, പന്തളം, കായംകുളം, ഹരിപ്പാട്, കോഴഞ്ചേരി , പെരുമ്പാവൂർ, ഏറ്റുമാനൂർ, മുവാറ്റുപുഴ , കോലഞ്ചേരി എന്നിവിടങ്ങളിലേക്കും  സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ സംരംഭകർ. അതിനായി പ്രാരംഭനടപടികൾ ആരംഭിച്ചു കഴിഞ്ഞു.

 

ഡോർ ഡാഷ് പോലുള്ള വമ്പൻ കമ്പനികളുടെ മാതൃകയിലാണ് ഈ ആപ്പ് ആരംഭിച്ചതെങ്കിലും സേവനം കോര്പറേറ്റ് മാതൃകയിലല്ല എന്നതാണ് ക്യുഡെലോ  ആപ്പിന്റെ പ്രത്യേകത. ഇത്തരം കോര്പറേറ്റ് ആപ്പുകൾ വഴി സേവനം നൽകുന്നവർ വൻകിട കുത്തക സ്ഥാപനങ്ങളെ വളർത്താൻ ലക്‌ഷ്യം വയ്ക്കുമ്പോൾ   

പ്രാദേശിക ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിനോടൊപ്പം വളരെ കുറഞ്ഞ വിലയിൽ തന്നെ എല്ലാവിധ ഉൽപന്നങ്ങലും വീടുകളിൽ എത്തിക്കുക എന്നതാണ് ക്യുഡെലോയുടെ പ്രധാനമായും  ലക്ഷ്യമിടുന്നത്. 

 ഉന്നതഗുണനിലവാരമുള്ള ഉത്പന്നങ്ങലും സമയബന്ധിതമായ ഡെലിവറിയും സുരക്ഷിതമായ പേമെൻറ് ഗേറ്റ് വേ,  ക്യാഷ് ഓൺ ഡെലിവറി എന്നിവ  ക്യുഡെലോയുടെ സവിശേഷതകളാണ്. പ്രാദേശിക വിപണിയിലെ ഭഷ്യവസ്തുക്കളും മറ്റുൽപ്പന്നങ്ങളും വിപണിയിലെ അതെ വിലയിൽ തന്നെ മറ്റു അധിക ചാർജുകൾ ഒന്നുംതന്നെ  ഇല്ലാതെ വീടുകളിൽ എത്തിക്കാൻ കഴിയും എന്നാണ് ക്യുഡെലോ അവകാശപ്പെടുന്നത്. പ്രീഓർഡർ, ലൈവ് ട്രാക്കിംഗ്, ഫാസ്റ്റ് ഡെലിവറി തുടങ്ങിയ സേവനങ്ങളും ക്യുഡെലോയിൽ ലഭ്യമാണ്. 

സാധങ്ങൾ ഡെലിവറി ചെയ്യുന്നതിനുള്ള മുഴുവൻ ഡെലിവറി ചാർജും കസ്റ്റമേഴ്സിന്റെ ചുമലിൽ വച്ചുകൊണ്ടാണ് നിലവിലുള്ള പല ഡെലിവറി സേവന കമ്പനികളും പ്രവർത്തിക്കുന്നത്. എന്നാൽ ക്യുഡെലോ  ആപ്പിന്റെ സേവനം തേടുന്നവർക്ക് സാധാരണ പ്രാദേശിക കടകളിൽ നിന്ന് വാങ്ങുന്ന അതെ വിലയ്ക്ക് പുറമെ വളരെ തുച്ഛമായ  ഡെലിവറി ചാർജ്  മാത്രം ഈടാക്കിയാണ് അവ വീടുകളിൽ എത്തിച്ചു നൽകുന്നത്. സാധനങ്ങൾ വാങ്ങുന്ന കടകൾ ക്യുഡെലോ  ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ കസ്റ്റമെഴ്സിന് ഇഷ്ട്ടമുള്ള കട തന്നെ തന്നെ തെരഞ്ഞെടുക്കാം. ക്യുഡെലോ  ആപ്പ്  വഴി നേരിട്ടായിരിക്കും സാധങ്ങൾ ക്രയവിക്രയം ചെയ്യുക. കടകളിൽ ലഭ്യമായ സാധങ്ങളുടെ വിലവിവര പട്ടികകൾ ആപ്പിൾ ലഭ്യമായിരിക്കും. നിലവിൽ ക്യുഡെലോ  ആപ്പിന്റെ സേവനം ലാഭയമായിടത്തെ മിക്കവാറുമുള്ള പ്രധാനപ്പെട്ട വ്യാപാര സ്‌ഥാപനങ്ങൾ ക്യുഡെലോ  ആപ്പിന്റെ ഭാഗമായി കഴിഞ്ഞു. സേവനം ലഭ്യമാകുന്നിടങ്ങളിൽ പരമാവധി  സ്‌ഥാപനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മുന്നേറുക എന്ന ലക്ഷ്യമാണ് ക്യുഡെലോ ലക്ഷ്യമിടുന്നത്. 

മെച്ചപ്പെട്ട ഗുണനിലവാരമുള്ള സേവനത്തോടെ  മറ്റ് നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വലിയ ഓൺലൈൻ ശൃംഘലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ക്യുഡെലോ. അതിനുള്ള ശ്രമം ദ്രുതഗതിയിൽ നടത്തിവരികയാണ് ക്യുഡെലോ  ആപ്പിന്റെ പിന്നണി പ്രവർത്തകർ.  നാട്ടിലെ എല്ലാ കടകളും ക്യുഡെലോയുടെ ഒപ്പം ചേർക്കുക എന്നതാണ് ക്യുഡെലോയുടെ പ്രധാന ലക്‌ഷ്യം. ചുരുങ്ങിയ കാലത്തിനുള്ളിൽ മൂന്നു ജില്ലകളിലേക്ക് സേവനം വർധിപ്പിക്കാൻ കഴിഞ്ഞ ക്യുഡെലോ  ആപ്പിന് അടുത്ത ഒരു വർഷത്തിനകം കേരളം മുഴുവനും സേവനം വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് അവർ. ഇതോടൊപ്പം തന്നെ മറ്റു സമീപ സംസ്ഥാനങ്ങളിലും സേവനം ആരംഭിക്കാനും ഇവർ ലക്ഷ്യമിടുന്നുണ്ട്. 

കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ ഏറ്റവും പ്രതിസന്ധിയിലായത് ചെറുകിട കച്ചവട സ്ഥാപങ്ങളാണ്. നിയന്ത്രണങ്ങൾ മൂലം സാധാരണക്കാർക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോലും ഭയം മൂലം പോകാൻ കഴിയുന്നില്ല. ക്യുഡെലോ  ആപ്പിന്റെ സേവനം ലഭ്യമായ ഇടങ്ങളിൽ കസ്റ്റമേഴ്സിന് ലഭിച്ച വലിയ ആശ്വാസമാണ് ക്യുഡെലോ  ആപ്പിന്റെ വളര്ച്ചയ്ക്ക് നിതാന്തമായ മറ്റൊരു കാരണം. സമയ ലാഭം കണക്കിലെടുക്കുമ്പോൾ  കോവിഡ് പ്രതിസന്ധികൾ അവസാനിച്ചാലും ക്യുഡെലോ  ആപ്പിന്റെ പ്രസക്തി നിലനിൽക്കുക തന്നെ ചെയ്യും. 


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഫോൺ: 9400189259 ,ഇമെയിൽ: info@qdelo.com
Website: Qdelo.com

Android app link- https://play.google.com/store/apps/details?id=com.qdelo

iOs app link- https://apps.apple.com/us/app/qdelo/id1563174669

LEAVE A REPLY

Please enter your comment!
Please enter your name here