ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. സ്പിൽവേയിലെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. മൂന്നും നാലും ഷട്ടറുകളാണ് രാവിലെ എട്ട് മണിയോടെ തുറന്നത്. സെക്കൻഡിൽ 772 ഘനയടി വെള്ളമാണ് പുറത്തേക്കുവിടുന്നത്.

142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. പെരിയാർ തീരത്തും, ചെറുതോണിയിലും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു.

ഇടുക്കി അണക്കെട്ട് രാവിലെ പത്ത് മണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക. എല്ലാ മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here