കോഴിക്കോട്: പ്രശസ്ത മാൻഡലിൻ വാദകൻ സുഗതോ ഭാധുരി നവംബർ 20ന് കോഴിക്കോട് എത്തും. സംഗീതത്തിൻറെ മാസ്മരിക പ്രപഞ്ചം തീർക്കാൻ അദ്ദേഹത്തോടൊപ്പം പ്രമുഖ തബല വിദ്ധ്വാൻ ഷഹീൻ പി നാസർ എത്തുന്നുണ്ട്.

കോഴിക്കോട്ടെ ഹിന്ദുസ്ഥാനി സംഗീത കലാകാരന്മാരും ആസ്വാദകരും കോർത്തിണക്കിയ വൈഖരി കോഴിക്കോഡിൻഡേ നേതൃത്വത്തിലാണ് മാൻഡലിൻ സംഗീതകച്ചേരി അരങ്ങേറുന്നത്. 20ന് കോഴിക്കോട് കോർണേഷൻ തിയേറ്ററിന് എതിർവശത്തുള്ള മകോലത്ത് റോഡിൽ റിച്ചുവേ ഹാളിലാണ് വൈകിട്ട് ആറുമണിക്ക് സംഗീതകച്ചേരി അരങ്ങേറുന്നത്.

ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ പ്രഗല്ഭനായ മാൻഡലിൻ വാദകൻ ആണ് സുഗതോ ഭാധുരി. ഉസ്താദ് അലി അക്ബർ ഗാനും സരോദ് വാദകനായ ടി എം മഞ്ജുനാഥ്ൻറെയും ശിഷ്യനാണ് സുഗദോ. ഗന്ധർവ്വ രത്ന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചി ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here