തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നു. രാജ്ഭവനിലെ ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചേർത്തല സ്വദേശി തേജസ്സാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് തേജസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്നും ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ആത്മഹത്യകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഗവർണർക്ക് രണ്ട് ഡ്രൈവർമാരാണുള്ളത്. ഇന്നലെ രാത്രിവരേയും ഇയാൾ ഗവർണർക്കൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here