കുടുംബം എന്നു പേരിട്ടിരിക്കുന്ന ഈ എക്‌സ്പീരിയന്‍സ് സെന്റര്‍ ഒരു ഫര്‍ണീച്ചര്‍ ഷോറൂമായല്ല, ഒരു വീട്ടില്‍ ഫര്‍ണീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്നാണ് അവതരിപ്പിക്കുന്നത്

പരിസരത്തുള്ളവരും വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുമായ മരപ്പണിക്കാരുടെയും ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടേയും ലിസ്റ്റ് സൈറ്റിലൂടെ ലഭ്യമാക്കും. ഇവരുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കാവശ്യമായ ഡിസൈനില്‍ ഫര്‍ണിച്ചര്‍ നിര്‍മിക്കാനും പരിഷ്‌കാരങ്ങള്‍ വരുത്താനും കഴിയുന്ന സേവനമാണ് ഇന്നോഡിസൈന്‍സിനെ വ്യത്യസ്തമാക്കുക


കൊച്ചി: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയില്‍ പുതുമകളുമായി പ്രവര്‍ത്തനമാരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്നോഡിസൈന്‍സ്.ഇന്‍-ന്റെ രാജ്യത്തെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചയില്‍ തുറന്നു. കുടുംബം എന്നു പേരിട്ട് കൊച്ചി പാടിവട്ടം സംഗമം ലെയിനിലെ 3500 ച അടിയുള്ള ചീരന്‍സ് ഹൗസില്‍ തുറന്ന സെന്റര്‍ ഇന്നോഡിസൈന്‍സ് സ്ഥാപകനും സിഇഒയുമായ നിധേയ് എ. പാന്‍ സിഒഒ നീതി മാക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഒരു ഫര്‍ണീച്ചര്‍ ഷോറൂമായല്ല, ഒരു വീട്ടില്‍ ഫര്‍ണീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്നാണ് സെന്റര്‍ അവതരിപ്പിക്കുന്നത്. സോഫ, ഡൈനിംഗ് ടേബ്ള്‍ സെറ്റ്, കട്ടില്‍, കിടയ്ക്ക, കിഡ്‌സ് ബെഡ്, ഓഫീസ് കസേരകള്‍, മേശകള്‍, ചാരുകസേര, ഹോം ഡെക്കോര്‍, കര്‍ട്ടനുകള്‍, വാള്‍ പെയ്ന്റിംഗ്, കോര്‍ണര്‍ ടേബ്ള്‍സ്, സ്റ്റഡി ടേബ്ള്‍, ദിവാന്‍, ലൈറ്റ്‌സ് തുടങ്ങി എല്ലാത്തരം ഫര്‍ണിച്ചറും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ നിന്നുള്ള പാന്‍ ഗ്രൂപ്പിലെ നിധേയ് എ. പാന്‍, പ്രൊഫഷനലായ നീതി മാക്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ്പിന്റെ സേവനം ആദ്യഘട്ടത്തില്‍ കൊച്ചിയിലും കോയമ്പത്തൂരുമാണ് ലഭ്യമാവുക. വിവിധ മേഖലകളില്‍ ബിസിനസുകളുള്ള പാന്‍ കുടുംബത്തിലെ പുതുതലമുറ സംരംഭകനാണ് നിധേയ് എ. പാന്‍.

ഫര്‍ണിച്ചര്‍ വാങ്ങാനെത്തുന്ന ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള ഫര്‍ണിച്ചര്‍ ഡിസ്‌പ്ലേ അനുഭവത്തിലൂടെ തീരുമാനങ്ങളെടുക്കാനാണ് എക്‌സ്പിരീയന്‍സ് സെന്റര്‍ സഹായിക്കുകയെന്ന് ഇന്നോഡിസൈന്‍സ് സ്ഥാപകനും സിഇഒയുമായ നിധേയ് എ. പാന്‍ പറഞ്ഞു ഒരു വീടിനെ എങ്ങനെ കുടുംബമാക്കാമെന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒരു വീട്ടിലേയ്ക്ക് കടന്നുവന്ന് അവിടുത്തെ ഫര്‍ണിച്ചര്‍ കാണുന്ന അനുഭവമാണ് ഇവിടെ കാത്തിരിയ്ക്കുന്നത്, അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകള്‍ക്കിണങ്ങും വിധത്തില്‍ അവര്‍ക്കിഷ്ടമുള്ള തരത്തില്‍ ഫര്‍ണിച്ചര്‍ രൂപകല്‍പ്പന ചെയ്യാനാണ് ഇന്നോഡിസൈന്‍സ് അവസരമൊരുക്കുന്നത്. ഇതിനായി മികച്ച റേറ്റിംഗുള്ള പ്രാദേശിക മരപ്പണിക്കാരുടേയും ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടേയും സേവനം ലഭ്യമാക്കും. ഇവരുടെ വിവരങ്ങള്‍ സൈറ്റില്‍ ലിസ്റ്റു ചെയ്യും.

ഉപയോക്താക്കളുടെ പരിസരങ്ങളിലുള്ള മരപ്പണിക്കാരും ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുമായി സഹകരിച്ച് വ്യത്യസ്ത ഡിസൈനുകളില്‍ ഫര്‍ണിച്ചര്‍ നിര്‍മിക്കാനും പരിഷ്‌കാരങ്ങള്‍ വരുത്താനും കഴിയുന്ന സേവനമാണ് innodesigns.in-നെ വ്യത്യസ്തമാക്കുന്നതെന്ന് സിഒഒ നീതി മാക്കര്‍ പറഞ്ഞു. ഇതുവഴി ചെറുകിട, ഇടത്തരം മരപ്പണിക്കാര്‍ക്ക് പ്രാദേശിക തൊഴിലവസരങ്ങളും ലഭ്യമാകും. ഒപ്പം വന്‍കിട ഷോറൂമുകളില്‍ ചെലവിടുന്നതിനേക്കാള്‍ വളരെ താഴ്ന്ന വിലയില്‍ ഗുണമേന്മയുളള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ രംഗത്തെ ഊബറാവുകയാണ് ലക്ഷ്യമിടുന്നതെന്നും നീതി മാക്കര്‍ പറഞ്ഞു. സൈന്‍സെന്ന് നിധേയ് പാന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലും കോയമ്പൂത്തൂരും ആരംഭിക്കുന്ന ഡെലിവറി, നിര്‍മാണ സേവനങ്ങള്‍ ഘട്ടം ഘട്ടമായി രാജ്യമാകെ വ്യാപിപ്പിക്കുമെന്ന് ഇന്നോഡിസൈന്‍സ് നിധേയ് എ പാന്‍ പറഞ്ഞു. കൊച്ചിക്കും കോയമ്പത്തൂരിനും പിന്നാലെ മുംബൈ, ഡെല്‍ഹി, എന്‍സിആര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാകും ആദ്യ വികസനം.

വിവരങ്ങള്‍ക്ക് www.innodesigns.in


ഫോട്ടോ ക്യാപ്ഷന്‍: ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ സ്റ്റാര്‍ട്ടപ്പായ ഇന്നോഡിസൈന്‍സ് രാജ്യത്താദ്യമായി തുറന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി പാടിവട്ടത്ത് കമ്പനി സ്ഥാപകനും സിഇഒയുമായ നിധേയ് എ. പാന്‍, സിഒഒ നീതി മാക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. സഹസ്ഥാപക കൃണ പാന്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here