കാസർഗോഡ് : ഉപ്പള ഗവ.സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥി കൾ റാഗ് ചെയ്ത് മുടി മുറിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും പോലീസും കേസെടുത്തു.

ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. കഴിഞ്ഞ ചെയ്യാഴ്ചയാണ് പ്ലസ് ടൂ പഠിക്കുന്ന സീനിയർ വിദ്യാർഥികൾ കുട്ടിയെ റാഗ് ചെയ്യുകയും മുടി മുറിക്കുകയും ചെയ്തത്.

ബേക്കലിൽ ഉൾപ്പെടെ മറ്റു സ്കൂളുകളിലും സമാന സംഭവ ങ്ങൾ നടന്നിട്ടുള്ളതായും വാർത്തയിൽ പരാമർശമുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്ത രമായി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭാസ വകുപ്പ് ഡയറക്ടർക്കും മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
ഉപ്പള സ്കൂളിലെ റാഗിംഗ്
വിദ്യാർത്ഥിയുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസുടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here