സലിം അയിഷ (ഫോമാ പി.ആർ.ഓ)

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ട

മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനുംമറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു.

പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്  രാത്രി ഉറക്കത്തിൽ അയൽവാസിയുടെ വെടിയുണ്ടക്ക് ഇരയായി മരണപ്പെട്ടത്. നല്ലൊരു ജീവിതം സ്വപ്നം  കണ്ടു നാല് മാസങ്ങൾക്ക് മുൻപാണ് മറിയവും സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയത്. ജീവിച്ചു കൊതിതീരുന്നതിനു മുൻപേ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കിസഹോദരങ്ങളെയും മാതാപിതാക്കളെയും തനിച്ചാക്കി മറിയം പോയത് പെട്ടെന്നാണ്. മറിയത്തിന്റെ മരണം സൃഷ്ടിച്ച ആഘാതവുംദുഃഖവുംമലായാളിക്ക് വളരെ വലുതാണ്. മൂന്ന് മലയാളികളാണ് അടുത്തടുത്തായി അക്രമികളാൽ കൊല്ലപ്പെട്ടത്.

  മകളുടെ അപ്രതീക്ഷിത വേർപാടു മൂലം  കുടുംബത്തിലുണ്ടായ ദുരന്തത്തിൽ  നിന്ന് കരകയറാൻ മറിയത്തിന്റെ കുടുംബത്തിന്  സഹായവുമായി ഫോമയുംഹെല്പിങ് ഹാന്റും,അമേരിക്കൻ  മലയാളികളും  കൈകോർക്കുകയാണ്. മാനവികതയുംകരുണയുമുള്ള മലയാളികളുടെ പ്രാർത്ഥനകളും സഹായങ്ങളും ഉണ്ടാകണമെന്നും  ഫോമാ ഗോഫണ്ടുമി വഴിയും ഫോമാ ഹെല്പിങ്  ഹാൻഡ്‌സിന്റെ വെബ്സൈറ്റ് വഴിയും  ഉദാരമായ സഹായങ്ങൾ നൽകി പിന്തുണക്കണമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്ഗിരീഷ് പോറ്റിബിജു  ചാക്കോ,  ഡോ.ജഗതി നായര്‍ജെയ്ൻ കണ്ണച്ചാം പറമ്പിൽമാത്യു ചാക്കോഎന്നിവർ അഭ്യർത്ഥിച്ചു.

സംഭാവന നൽകുവാനുള്ള ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്

https://fomaahelpinghands.org/case-view/61a6dfcb89eaee6a893bc0a8

 

https://gofund.me/cad17b43

LEAVE A REPLY

Please enter your comment!
Please enter your name here