കാസർകോട്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കാസർകോട് പെർളടക്കത്ത് ഉഷ ആണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഉഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഉഷയുടെ ശരീരത്തിൽ വെട്ടുകളേറ്റതിന്റെ പാടുകളുണ്ട്. കൃത്യം നടത്തിയശേഷം പ്രതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. കാസർകോട് റെയിൽവേ സ്‌റ്റേഷന് സമീപത്തുവച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിക്ക് നേരത്തെ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here