Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംമലബാർ ലോകവിനോദ ഭൂപടത്തിലേക്ക്; 'മലബാർ ടൂറിസം ഇനീഷ്യേറ്റിവ്' പദ്ധതിക്ക് തുടക്കം

മലബാർ ലോകവിനോദ ഭൂപടത്തിലേക്ക്; ‘മലബാർ ടൂറിസം ഇനീഷ്യേറ്റിവ്’ പദ്ധതിക്ക് തുടക്കം

-

കോഴിക്കോട്: വടക്കൻ കേരളത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തിന്റെ നെറുകയിലേക്ക് ഉയർത്താൻ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ വൻ പദ്ധതി. യു.എ. ഇലെ ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ടൂറിസം മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഡേവിഡ് ബൗച്ചർ ഇനി ടൂറിസം മേഖലയിലെ പ്രവർത്തനവു മായി വടക്കൻ കേരളത്തിലേക്ക് ചുവട് വയ്ക്കും.

മലബാർ ടൂറിസം സൊസൈറ്റി, കേരള ടൂറിസം ബോർഡ് എന്നിവരുടെ പിന്തുണയോടെയാണ് ‘മലബാർ ടൂറിസം ഇനീഷ്യേറ്റിവ്’ എന്നപേരിൽ വടക്കൻ കേരളത്തിൽ ടൂറിസം പദ്ധതി നട പ്പാക്കുന്നതെന്ന് ആസ്റ്റർ മിംസ് റീജിണൽ ഡയറക്‌ടർ ഫർഹാൻ യാസിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് മലബാർ പാലസിൽ നടന്ന ചടങ്ങ് ഡേവിഡ് ബൗച്ചർ ഉദ്‌ഘാടനം ചെയ്തു. ആസ്റ്റർ മിംസ് റീജിണൽ ഡയറക്‌ടർ ഫർഹാൻ യാസിൻ അധ്യക്ഷനായിരുന്നു. ‘മലബാർ ടൂറിസം ഇനീഷ്യേറ്റിവ്’ പദ്ധതിയുടെ ബ്രോഷർ ഫർഹാൻ യാസിൻ ഡേവിഡ് ബൗച്ചറിന് നൽകി പ്രകാശനം ചെയ്തു.

മലബാർ ടൂറിസം സൊസൈറ്റി പ്രതിനിധി എം.മുബഷീർ ആമുഖ പ്രസംഗം നടത്തി. മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡണ്ട്ട് കെ.എം.ബഷീർ,
ക്യാപ്റ്റൻ കെ.കെ.ഹരിദാസ്,
ഹാഷിർ അലി ടി.പി.എം,
അബ്‌ദുൽ ഷെരീഫ് പി.ഭാസി,ബിന്ദു നമ്പീശൻ, ഡോ.പ്രവിത എസ്.അഞ്ജൻ, ഡോ.നൗഷിദ് പ്രസംഗിച്ചു.

വടക്കൻ കേരളത്തിലെ പ്രകൃതിദത്തമായ സവിശേഷതകൾ, ചരിത്രപരമായ പ്രാധാന്യം, കാലാവസ്‌ഥ, മഴക്കാടുകൾ, ചെലവുകുറഞ്ഞ ആതുരസേവനം, സാംസ്കാരിക പൈതൃകം, പാരമ്പര്യ കലകൾ, കൂടാതെ സവിശേഷമായ നാടൻ ഭക്ഷണം എന്നിവ വടക്കൻ കേരളത്തെ വിനോദ മേഖലയെ ലോകനെറുകയിലേക് ഉയർത്താൻ ഉതകുന്ന ഘടകങ്ങളാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സി.ഒ.ഒ ലുക്മാൻ സ്വാഗതവും ഡോ.നൗഫൽ ബഷീർ നന്ദിയും പറഞ്ഞു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: